വണ്ടർ ഷോട്ടുമായി രോഹിത് 😱😱തുള്ളി ചാടി രൺവീർ സിംഗ്

Rohit Sharma;ഐപിൽ പതിനഞ്ചാം സീസൺ മുംബൈ ഇന്ത്യൻസ് ടീമിന് സമ്മാനിച്ചത് അത്ര മികച്ച ഓർമ്മകൾ അല്ല. ഈ സീസണിൽ തുടർച്ചയായ 8 തോൽവികൾ നേരിട്ട് നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയ മുംബൈ ടീം ഇനിയുള്ള കളികളിൽ ജയത്തോടെ ഈ സീസൺ അവസാനിക്കാൻ ആഗ്രഹിക്കുമ്പോൾ ഗുജറാത്തിന് എതിരായ മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനവുമായി കയ്യടി നേടുകയാണ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച മുംബൈക്കായി ഇഷാൻ കിഷൻ : രോഹിത് ശർമ്മ സഖ്യം സമ്മാനിച്ചത് മാസ്മരിക തുടക്കം. പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി അറ്റാക്കിങ് ശൈലിയിൽ ബാറ്റിങ് ആരംഭിച്ച രോഹിത് ശർമ്മ വെറും 28 ബോളിൽ 5 ഫോറും 2 സിക്സ് അടക്കം 43 റൺസ്‌ നേടി. ഒരുവേള മറ്റൊരു സെഞ്ച്വറിയിലേക്ക് എന്നൊരു പ്രതീക്ഷ നൽകിയ രോഹിത് ശർമ്മ റാഷിദ്‌ ഖാൻ ബോളിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി.

മനോഹരമായ അനേകം ഇന്നിങ്സുകൾ ഉൾപ്പെടുന്നതാണ് രോഹിത് ഇന്നിങ്സ്. അതേസമയം മുഹമ്മദ്‌ ഷമിക്ക് എതിരെ രോഹിത് ശർമ്മ നേടിയ ഒരു സിക്സ് ഇതിനകം തരംഗമായി മാറി കഴിഞ്ഞു. രോഹിത് ശർമ്മയുടെ ഈ ഒരു 360 ഡിഗ്രി സിക്സ് കാണികളിൽ അടക്കം അമ്പരപ്പ് സൃഷ്ടിച്ചപ്പോൾ കാണികളിൽ ഒരാളായി എത്തിയ ബോളിവുഡ് സൂപ്പർ സ്റ്റാർ രൺവീർ സിംഗ് ആനന്ദ നൃത്തം കളിച്ചത് വൈറലായി മാറി കഴിഞ്ഞു.

ക്യാപ്റ്റൻ രോഹിത് ഷോട്ടിൽ താരം ഈ ഒരു ആഘോഷം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു.മത്സരത്തിൽ മറ്റൊരു നേട്ടവും രോഹിത് സ്വന്തമാക്കി.മുംബൈ ഇന്ത്യൻസ് ടീമിനായി 200 സിക്സ് നേടുന്ന താരമായി രോഹിത് മാറി.