സവാള നീരിൽ ഈ ഇല കലക്കി തേച്ചാൽ.. എത്ര വലിയ മുടി കൊഴിച്ചിലും താരനും പമ്പ കടക്കും.!! | Hair Loss & Dandruff Solution
Hair Loss & Dandruff Solution Malayalam : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശനം തന്നെയാണ് മുടി കൊഴിച്ചിലും താരനുമെല്ലാം. മുടി കൊഴിച്ചിൽ, അകാല നര, താരൻ ശല്യം എന്നിവ ഒഴിവാക്കണ്ടേ..??!! ഇവക്കെല്ലാത്തിനും ഇതാ ഒരു ഉത്തമ പരിഹാരം..!! നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള ചില സാധനങ്ങൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് മുടി കൊഴിച്ചിലിനെല്ലാം പരിഹാരം കാണാവുന്നതാണ്.
ഇതിനായി ആദ്യം തന്നെ സവാള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത ശേഷം ഒരു മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ഇത് ഒരു കോട്ടൺ തുണിയിലിട്ടു ജ്യൂസ് വേർതിരിച്ചെടുക്കണം. സവാള ജ്യൂസ് ഒരു ബൗളിലാക്കി മാറ്റിവെക്കുക. ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുത്ത് അത് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഉലുവ ചേർത്ത് തിളപ്പിക്കുക. ഉലുവ താരൻ അകറ്റുവാൻ

സഹായിക്കുന്നു. തിളച്ചശേഷം ഇതിലേക്ക് മുരിങ്ങയില കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം. മുരിങ്ങയില മുടി വളർച്ചക്ക് ഏറെ സഹായകമായ ഒന്നാണ്. കൂടാതെ ഇതിൽ ധാരാളം പ്രോട്ടീനും മിനറൽസും അടങ്ങിയിട്ടുണ്ട്. ഈ മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് നല്ലതുപോലെ അരിച്ചെടുക്കുക. ഇതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച സവാള ജ്യൂസ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ഒരു
സ്പ്രേ ബോട്ടിലിലാക്കി ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കേണ്ട വിധം വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Dia’s meraki world world എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Hair Loss & Dandruff Solution