ഗുരീന്ദർ സിങ് , പഞ്ചാബിന്റെ ശൗര്യം

0

പഞ്ചാബിലെ മോഹലി എന്ന സ്ഥലത്ത് അമർജിത് സിങിന്റെയുംജസ്‌വീന്ദർ കൗറിന്റെയും മകനായി മോനി എന്ന ഗുരീന്ദർ ജനിച്ചു.പഞ്ചാബ് പോലീസ് താരം ആയ അദ്ദേഹത്തിന്റെ ഭാര്യ യുടെ പേര് മനീന്ദർ കൗർ,മോന്റെ പേര് അഹെമൊത് സിങ്.അദ്ദേഹത്തിന്റെ participations നോക്കാം.
2005ഏഷ്യൻ യൂത്ത് വെങ്കലം.2006 പ്രെസിഡന്റസ് വോളി കപ്പ് കസക്കിസ്ഥാൻ വെങ്കലം.2006 ഇന്റർനാഷണൽ വോളീബോൾ ടൂർണമെന്റ് ഇറ്റലി വിന്നേഴ്‌സ്.2006 ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ് ഇറാൻ വെങ്കലം.2008 ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ് ഇറാൻ 4th .
2009 ജൂനിയർ world cup നാലാം സ്ഥാനം.2010 സെൻട്രൽ ഏഷ്യൻ സീനിയർ ചാംപ്യൻഷിപ് kolkotta സിൽവർ.2010 ഏഷ്യൻ ഗെയിംസ് ചൈന .2010 ഏഷ്യകപ്പ് വോളീബോൾ ചാംപ്യൻഷിപ് വെങ്കലം.2011 പ്രസിഡന്റ് വോളി കപ്പ് almatty വെങ്കലം.2012 ചൈന challenge ടൂർണമെന്റ് സിൽവർ.2012 ഏഷ്യൻ സോണൽ ക്വാളിഫയിങ് മാച്ച് ഫോർ world cup ഗോൾഡ്‌.2012 ജർമനിയിൽ വച്ചു നടന്ന 5മെൻസ് ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെന്റ് പങ്കെടുത്ത ഇന്ത്യൻ ടീം അംഗം.

2012 ഏഷ്യാകപ്പ് viatnam 4th place.
2013 സീനിയർ ഏഷ്യൻ ചാംപ്യൻഷിപ് ദുബായ്.2013 challenger ടൂർണമെന്റ് ചൈന സിൽവർ.2013 ഫൈനൽ റൌണ്ട് A Z Q T ചൈന സിൽവർ.2014 ഏഷ്യൻ ഗെയിംസ് കൊറിയ 5th place.
2014 ഏഷ്യാകപ്പ് കസക്കിസ്ഥാൻ സിൽവർ.2016 സാഫ് ഗെയിംസ് ഇന്ത്യ ഗോൾഡ്‌.2018 ഏഷ്യൻ ഗെയിംസ് ഇന്തോനേഷ്യ ആയപ്പോൾ നമ്മുടെ റാങ്ക് 12.
വ്യക്തിഗത നേട്ടങ്ങൾ
2012 ഏഷ്യാകപ്പ് best player.ഇന്ത്യൻ വോളിബോൾ ലീഗിലെ രണ്ട്‌ അവാർഡുകൾ ഇദ്ദേഹത്തിന് ആയിരുന്നു.1best യൂണിവേഴ്സൽ.
2most valuable player.2011,2012,2013,2016 വർഷങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയിട്ടുണ്ട് ഗുരീന്ദർ.


കഴിഞ്ഞ ദിവസം manujoseph നെകുറിച്ചു പറഞ്ഞത് പോലെ ടീപ്പായി അടിക്കാതെ വിങ്ങുകളിലും ബാക് കോർട്ടിലും ശക്തമായി ആക്രമിച്ചിരുന്ന താരം ആയിരുന്നു ഇദ്ദേഹം.കോഴിക്കോട് നാഷണൽ ഗെയിംസിന് വന്നു എങ്കിലും കളിക്കാതെ പോയി ഇദ്ദേഹത്തിന്റെ ടീം.എന്തെങ്കിലും വിട്ടു വീഴ്‌ച ചെയ്തു കളിച്ചുകൂടെ എന്നു പേർസണൽ ആയി ചോദിച്ചപ്പോൾ പഞ്ചാബ് കാരന്റെ കാർക്കശ്യത്തോടെ ഇല്ല എന്നു പറഞ്ഞു എങ്കിലും പേർസണൽ ആയി വളരെ നല്ല രീതിയിൽ ആണ് സംസാരിച്ചത്.ഇനി പറയുന്നത് യുവ താരങ്ങൾ ശ്രദ്ധിക്കുമല്ലോ ഇത്രയധികം നേട്ടങ്ങൾ ഉണ്ടായിട്ടും വിദ്യാഭ്യാസ പരമായി പിന്നോക്കം ആയിരുന്നു എന്ന കാരണത്താൽ അത്ര നല്ല പദവിയിൽ അല്ല അദ്ദേഹം ജോലി ചെയ്യുന്നത്.കളിയോടൊപ്പം വിദ്യാഭ്യാസവും ശ്രദ്ധിക്കണം എന്നു സാരം.എല്ലാവരെയും കോച് ആയും സ്പോർട്സ് ഓഫീസർ ആയും നിയമിക്കാൻ എപ്പോഴും സാധിക്കില്ലല്ലോ.ഇന്നത്തെ ദിവസം ഗുരീന്ദർ സിങ് എന്ന ഇന്ത്യൻ യൂണിവേഴ്സലിനെ ഓർമിപ്പിച്ച ജെ.സി.ടി. ഗ്രൂപ്പിനും ഗുരീന്ദറിനും ആശംസകൾ. SHAJU ATTAPPADI .