സൗത്താഫ്രിക്കൻ ടി :20 ലീഗ് കളിക്കാൻ അവൻ വരണം 😳😳ആവശ്യവുമായി ഇതിഹാസ താരം

കഴിഞ്ഞ കുറച്ച് ഐപിഎൽ സീസണുകളായി ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ച തുടരുന്ന ഒരു വിഷയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി സജീവ ക്രിക്കറ്റിൽ നിന്ന് എന്ന് വിരമിക്കും എന്നത്. ഇപ്പോൾ, ഒരു വിഭാഗം ആരാധകർ ഇത് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയിരിക്കും എന്ന് കരുതുന്നുണ്ടെങ്കിലും, മറ്റുചിലർ ഐപിഎൽ 2024-ലും ധോണി കളിക്കും എന്ന് വിശ്വസിക്കുന്നുണ്ട്. ഇപ്പോൾ സൗത്ത് ആഫ്രിക്കൻ ഇതിഹാസമായ ഗ്രീം സ്മിത്ത് തന്റെ ഒരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

41-കാരനായ ധോണിയുടെ ഇപ്പോഴും തുടരുന്ന ആരാധക പിന്തുണ കണ്ട് അമ്പരന്നിരിക്കുകയാണ് സ്മിത്ത്. ചെന്നൈയിലെ ഹോം സ്റ്റേഡിയത്തിന് പുറമേ, ഇന്ത്യയിലെ മറ്റ് ഏത് സ്റ്റേഡിയങ്ങളിലും ചെന്നൈ സൂപ്പർ കിംഗ്സ് കളിക്കുമ്പോൾ, അവിടെ വലിയ ഒരു വിഭാഗം ചെന്നൈ സൂപ്പർ കിങ്സ് അഥവാ എംഎസ് ധോണി ആരാധകർ തടിച്ചുകൂടുന്നു. ധോണിയെ ദക്ഷിണാഫ്രിക്കൻ ടി20 ഫ്രാഞ്ചൈസി ലീഗിൽ കളിപ്പിക്കാൻ ആഗ്രഹം ഉണ്ട് എന്നാണ് സ്മിത്ത് പറയുന്നത്.

“എംഎസ് ഇന്ത്യയിൽ ഏറ്റവും ആരാധക പിന്തുണയുള്ള ക്രിക്കറ്റർമാരിൽ ഒരാളാണ്. തീർച്ചയായും അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കയിലും വലിയ ആരാധക പിന്തുണ ഉണ്ട്. ഞങ്ങളുടെ പ്രഥമ ടി20 ലീഗ് അദ്ദേഹത്തെ കളിപ്പിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ വിദേശ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ കളിക്കുന്നതിനായി, ഒരു ഇന്ത്യൻ ക്രിക്കറ്റർക്ക് ബിസിസിഐയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാൽ ധോണി ഇപ്പോഴും ഐപിഎല്ലിൽ മികച്ചുനിൽക്കുകയാണ്,” സ്മിത്ത് പറയുന്നു.

“തീർച്ചയായും ഒരു അവസരം ലഭിച്ചാൽ ധോണിയെ ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ കളിപ്പിക്കും. ഐപിഎല്ലിൽ നിന്ന് അദ്ദേഹം ഈ സീസണിൽ വിരമിക്കുകയാണെങ്കിൽ, അടുത്ത ഒന്നോ രണ്ടോ സീസണുകൾ ധോണി ദക്ഷിണാഫ്രിക്കയിൽ കളിച്ചേക്കും. ഇനി അദ്ദേഹത്തിന് കളിക്കാൻ താല്പര്യമില്ലെങ്കിൽ, മെന്റർ ആയോ അദ്ദേഹത്തിന്റെ സാന്നിധ്യം ദക്ഷിണാഫ്രിക്കൻ ആരാധകർക്ക് മുൻപിൽ ഞങ്ങൾ പ്രസന്റ് ചെയ്യും,” സ്മിത്ത് പറഞ്ഞു.

4.9/5 - (61 votes)