പുതിയ സന്തോഷവാർത്തയുമായി പ്രേക്ഷകരുടെ അനുമോൾ എത്തുന്നു ; തന്റെ അഭിനയ ജീവിതത്തിലെ വിശേഷങ്ങളും, ആരാധകർക്കായി മനോഹരമായ ഗാനങ്ങളും പങ്കുവെച്ച് പ്രിയ താരം.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ ഏവർക്കും സുപരിചിതയായ വ്യക്തിയാണ് ഗൗരി പ്രകാശ്. വാനമ്പാടിയിലെ അനുമോൾ എന്ന കേന്ദ്ര കഥാപാത്രമായാണ് ആരാധക ഹൃദയം ഗൗരി കീഴടക്കിയത്. ബാലതാരമായി എത്തി ഇന്നു പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അഭിനയത്രി മാത്രമല്ല നല്ലൊരു പിന്നണി ഗായിക കൂടിയാണ് താരം. നല്ല ഗായികയ്ക്ക് സ്റ്റേറ്റ് അവാർഡും ഇതിനോടകം നേടിയിട്ടുണ്ട്. ഗൗരിക്ക് ഒരു സഹോദരൻ കൂടിയുണ്ട് .ശങ്കർ കൃഷ്ണൻ എന്നാണ് പേര്. അച്ഛൻ പ്രകാശ് കൃഷ്ണനും നല്ലൊരു ഗായകനാണ്. തനിക്ക് പാടാനുള്ള കഴിവ് അച്ഛനിൽ നിന്നാണ് ലഭിച്ചത് എന്നും അച്ഛനാണ് തന്റെ ഗുരു എന്നും ഗൗരി പറയുന്നു.

ഇപ്പോഴിതാ ആരാധകരുടെ ആവശ്യപ്രകാരം പുതിയൊരു യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് ഗൗരി. ആദ്യ വീഡിയോ തന്നെ തന്റെ ജീവിതത്തിലെ നിമിഷങ്ങളെക്കുറിച്ചും നേടിയ നേട്ടങ്ങളെക്കുറിച്ചും ഉള്ളതായിരുന്നു. അതിൽ വാനമ്പാടിയിൽ എത്തിപ്പെട്ടത് എങ്ങനെയെന്നതിനെ കുറിച്ച് വിശദീകരിക്കുന്നു. കൂടാതെ ഏതൊക്കെ പാട്ടുകളാണ് പാടിയിട്ടുള്ളത് എന്നും, ഏതൊക്കെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും പറയുന്നു. കൂടാതെ ആരാധകർക്കായി വാനമ്പാടിയിലെ ” മുള്ളുകൾ ഇല്ലാതെ മണ്ണിൽ തളിർക്കുന്ന ചെമ്പനീർ പൂക്കൾ ഉണ്ടോ” എന്ന പാട്ട് പാടുന്നു. വളരെ നിഷ്കളങ്കതയോടെ തന്റെ കുട്ടിത്തം വിട്ടുമാറാത്ത രീതിയിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും മുത്തശ്ശിയെയും മുത്തശ്ശനെയും കുറിച്ചും വീട്ടിലെ എല്ലാ അംഗങ്ങളെക്കുറിച്ചും ഗൗരിയെടുത്തു പറയുന്നുണ്ട്. ഗൗരിയുടെ അഭിനയ ജീവിതത്തെ കുറിച്ച് പറയുമ്പോൾ ആദ്യമായി അഭിനയിക്കുന്നത് ഒരു നാടകത്തിലാണ് . വിശ്വരൂപം, മാനസമൈന, എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലെ അഭിനയം മൂലം പഠനം മുടങ്ങി പോകുന്ന സാഹചര്യത്തിൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയും പിന്നെ പല കാരണങ്ങൾ കൊണ്ട് വാനമ്പാടിയിൽ എത്തിപ്പെടുകയും ആയിരുന്നെന്നും ഗൗരി പറയുന്നു. വാനമ്പാടിയുടെ ഷൂട്ടിങ്ങിന് ഇടയ്ക്ക് തനിക്ക് ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും , കാലിൽ ചെരിപ്പില്ലാതെ നടക്കുക, ചൂടത്ത് അഭിനയിച്ച സൺ ബെൺ വരുക, വിഗ് വെച്ച് മുടി പോവുക തുടങ്ങി നിരവധി പ്രശ്നങ്ങൾ.

പക്ഷേ അവയെല്ലാം തനിക്ക് തന്നിട്ടുള്ളത് നല്ല അനുഭവങ്ങൾ ആണെന്ന് പറയുകയും ചെയ്യുന്നു. ഏറ്റവും വലിയ കാര്യമായി എടുത്തുപറയുന്നത് ഇപ്പോഴും പലരും താൻ അനുമോൾ ആണെന്ന് കരുതുന്നു. പലരും അനുമോൾ എന്നല്ല അനുമോൻ എന്ന് തന്നെയാണ് വിളിക്കുന്നതെന്നും അത് തനിക്ക് സന്തോഷം നൽകുന്നു എന്നും ഗൗരി ആരാധകരോട് പറയുന്നു. ഓവർടേക്ക് എന്ന ചിത്രത്തിൽ പാട്ടു പാടിയതിനെക്കുറിച്ചും, അതിന്റെ അനുഭവത്തെക്കുറിച്ചും പറയുന്നു കൂടാതെ അതിൽ പാടിയ പാട്ടും ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്. തന്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മകളോടുകൂടിയാണ് വീഡിയോ അവസാനിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചാനലിന് നല്ല പ്രതികരണമാണ് ആരാധകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.