പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് കീർത്തനയും ഗോപികയും; വിഡിയോ ഏറ്റെടുത്ത ആരാധകർ..!!

പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് കീർത്തന അനില്‍. സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അഭിനയിക്കുന്ന ഗോപികയുടെ സഹോദരി കൂടിയാണ് കീർത്തന. രണ്ടു സഹോദരിമാരും ടെലിവിഷൻ മേഖലയിൽ സജീവ സാന്നിധ്യമാണ്. ഇരുവരെയും പരമ്പരകളിലൂടെ ആരാധകർക്ക് വളരെ അടുത്തറിയാം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഇരുവരും. തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരോട് തുറന്നു പറയാൻ ഇരുവരും മടിക്കാറില്ല.

കുരുന്നു പ്രായത്തിൽ തന്നെ മലയാളത്തിലെ രണ്ട് പ്രമുഖ നടന്മാർക്കൊപ്പം അഭിനയിക്കാൻ രണ്ടുപേർക്കും ഭാഗ്യം ലഭിച്ചിരുന്നു.മമ്മൂട്ടിയുടെ മകളായി വേഷം എന്ന ചിത്രത്തിലും മോഹൻലാലിന്റെയും ദേവയാനിയുടെയും മകളായി ബാലേട്ടൻ എന്ന ചിത്രത്തിലും ഇവർ അഭിനയിച്ചു. ഇരുവരും മിനിസ്ക്രീനിൽ വളരെ തിരക്കുള്ള നായികമാരാണ്. മേഘമൽഹാർ എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മക്കളെയും കൂട്ടിച്ചേർന്നപ്പോൾ അച്ഛൻ അനിലിന് അറിയില്ലായിരുന്നു അത് മക്കളുടെ അഭിനയ ജീവിതത്തിലേക്കുള്ള ഒരു വഴിത്തിരിവാകുമെന്ന്.

സീത കല്യാണം എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ഗോപിക അഭിനയിച്ചത്. അന്ന് ഗോപികക്ക് പ്രായം അഞ്ചോ ആറോ വയസ്സു വരും. ഏഴു വയസ്സുള്ളപ്പോൾ ശിവം എന്ന ചിത്രത്തിലാണ് കീർത്തന ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ വർഷങ്ങൾക്കിപ്പുറം സി കേരളം എന്ന ചാനലിൽ കബനി എന്ന പരമ്പരയിൽ കബനി എന്ന കഥാപാത്രമായി ഗോപികയും,കൂട്ടുകാരിയായ പത്മിനിയായി കീർത്തനയും അഭിനയിക്കുന്നു.

സോഷ്യൽ മീഡിയയിൽ ആട്ടവും പാട്ടും എല്ലാമായി ജനങ്ങൾക്ക് മുൻപിൽ ഇടയ്ക്കിടയ്ക്ക് ഇരുവരും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഒരു ഡാൻസുമായി എത്തിയിരിക്കുകയാണ് കീർത്തനയും ഗോപികയും. ഇരുവരും ഒരുപോലെയുള്ള ഡ്രസ്സ് അണിഞ്ഞാണ് ഡാൻസ് ചെയ്യുന്നത് A child reels from munnar എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ ഡാൻസ് വീഡിയോക്ക് വളരെയധികം പ്രേക്ഷക പിന്തുണയുണ്ട്.