യമണ്ടൻ ടീമുമായി ഓസ്ട്രേലിയ 😳😳😳ഇന്ത്യയെ വീഴ്ത്താൻ സ്റ്റാർ താരങ്ങൾ ടീമിൽ|Aussie white-ball stars return to Odi Team

അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരക്കുള്ള 16 അംഗ ഓസ്ട്രേലിയൻ സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് കുറച്ചുകാലമായി ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന, മൂന്ന് പ്രധാന താരങ്ങളുടെ ടീമിലേക്കുള്ള മടങ്ങിവരവാണ് ഓസ്ട്രേലിയൻ സ്ക്വാഡ് പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നത്. ഓൾറൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ മാർഷ്, എന്നിവരോടൊപ്പം പേസർ ജൈ റിച്ചാർഡ്‌സണും ഇന്ന് പ്രഖ്യാപിച്ച ഓസ്ട്രേലിയൻ സ്ക്വാഡിൽ ഉൾപ്പെട്ടു.

മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ, പാറ്റ് കമ്മിൻസ് ഓസ്‌ട്രേലിയയെ നയിക്കും. പരിചയ സമ്പന്നരായ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക, മാർക്കസ് സ്റ്റോണിനിസ് തുടങ്ങിയവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്ക് മികച്ച പരിശീലനമാണ് ഈ പരമ്പര നൽകുകയെന്ന് ചീഫ് സെലക്ടർ ജോർജ്ജ് ബെയ്‌ലി പറഞ്ഞു. “ലോകകപ്പിന് ഏഴ് മാസങ്ങൾ മാത്രം ശേഷിക്കെ, ഇന്ത്യയിലെ ഈ മത്സരങ്ങൾ ഞങ്ങളുടെ തയ്യാറെടുപ്പിന്റെ സുപ്രധാന ചുവടുവയ്പാണ്,” ബെയ്‌ലി പറഞ്ഞു.

“ഗ്ലെൻ, മിച്ചൽ, ജെയ് എന്നിവരെല്ലാം ഒക്ടോബറിൽ എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾ കരുതുന്ന പ്രധാന കളിക്കാരാണ്. അവരുടെ ടീമിലേക്കുള്ള മടങ്ങിവരവിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്,” ബെയ്ലി പറഞ്ഞു. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ആദ്യ ഏകദിനം മാർച്ച് 17 ന് മുംബൈയിലാണ്, ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വിശാഖിലും (മാർച്ച് 19) ചെന്നൈയിലും (മാർച്ച് 22) നടക്കും. ഐപിഎല്ലിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പര കൂടിയാണ് ഇത്.

ഓസ്‌ട്രേലിയ ഏകദിന ടീം: പാറ്റ് കമ്മിൻസ് (സി), സീൻ ആബട്ട്, ആഷ്ടൺ അഗർ, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്നെ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, ജേ റിച്ചാർഡ്‌സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോണിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ

Rate this post