104 മീറ്റർ മോൺസ്റ്റർ സിക്സ് 😱😱പുതിയ ബോൾ എടുക്കാൻ അമ്പയർ!! വീഡിയോ

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിന മാച്ചിൽ വില്ലനായി എത്തി മഴ. കനത്ത മഴ കാരണം കളി നിർത്തിവെക്കുമ്പോൾ ഇന്ത്യൻ ടീം മികച്ച സ്കോറിലേക്ക് എത്തിയത് ശ്രദ്ധേയമായി മാറി. ടോസ് നേടിയ ടീം ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം.

ഇന്ത്യക്കായി ഓപ്പണർമാരായ ശിഖർ ധവാനും : ശുഭ്മാൻ ഗില്ലും സമ്മാനിച്ചത്.113 റൺസാണ് ഇന്ത്യൻ ഓപ്പണിങ് ജോഡി നേടിയത്. മറ്റൊരു ഫിഫ്റ്റികൾ നേടി ശിഖർ ധവാനും ഗില്ലും ഇന്ത്യൻ ക്യാമ്പിൽ കയ്യടികൾ കരസ്തമാക്കി.74 ബോളിൽ ഏഴ് ഫോറും അടക്കം ക്യാപ്റ്റൻ ധവാൻ 58 റൺസ്‌ നേടിയപ്പോൾ ഗിൽ ഈ പരമ്പരയിലെ രണ്ടാമത്തെ 50 സ്കോറിലേക്ക് എത്തി.

അതേസമയം ഇന്നത്തെ ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും മനോഹരമായ കാഴ്ചയായി മാറിയത് ഗിൽ പടുകുറ്റൻ സിക്സ് ആണ്. സ്പിൻ ബൗളർമാർക്ക് എതിരെ പലപ്പോഴും അറ്റാക്കിങ് ശൈലി മാത്രം കളിക്കാറുള്ള ഗിൽ പ്ര ഹരത്തിന് ഇത്തവണ ഇരയായി മാറിയത് വിൻഡീസ് ലെഗ് സ്പിന്നറായ ജൂനിയർ വാൽഷാണ്. താരം ബോളിൽ ക്രീസിൽ നിന്നും ചാടി ഇറങ്ങിയ ഗിൽ ഈ സിക്സ് 104 മീറ്റർ ദൂരം പിന്നിട്ടു.

വാല്‍ഷ് എറിഞ്ഞ ഇന്നിങ്സിലെ പതിനെഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ സ്റ്റെപൗട്ട് ചെയ്തുള്ളു ഗില്‍ ഈ സിക്സടിന്റെ ഒപ്പം ഇന്ത്യൻ ക്യാമ്പ് ആവേശം കാണിച്ചു.104 മീറ്റര്‍ ദൂരത്തിലെക്ക്‌ പോയ ഈ പന്ത് ഒരുവേള സ്റ്റേഡിയത്തിന്‍റെ തന്നെ മുകളിലാണ് വീണത്. പിന്നീട് പുതിയ ഒരു പന്തെടുത്താണ് മത്സരം പുനരാരംഭിച്ചത് തന്നെ.