താ ണ്ഡവമാടി ഗിൽ!!ഹിറ്റ് മാൻ ഷോയുമായി രോഹിത് ശർമ്മ 😵💫😵💫😵💫ഓപ്പണിങ് മാസ്സ് കൂട്ടുകെട്ട്
ഏകദിന ഫോർമാറ്റിലെ തന്റെ ഗംഭീര ഫോം തുടരുകയാണ് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ച്വറി പ്രകടനം കാഴ്ചവച്ച ശുഭ്മാൻ ഗിൽ, ഇപ്പോൾ പുരോഗമിക്കുന്ന മൂന്നാം മത്സരത്തിൽ സെഞ്ച്വറി നേടി. ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി, ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും സെഞ്ച്വറി നേടിയതോടെ ഇന്ത്യ മികച്ച നിലയിലാണ്.
78 പന്തിൽ 13 ഫോറും 5 സിക്സും സഹിതം 112 റൺസ് ആണ് ശുഭ്മാൻ ഗിൽ അടിച്ചുകൂട്ടിയത്. 85 പന്തിൽ 9 ഫോറും 6 സിക്സും സഹിതം 101 റൺസ് ആണ് ക്യാപ്റ്റൻ രോഹിത് ശർമയുടെ സമ്പാദ്യം. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 212 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് പിരിഞ്ഞത്. രോഹിത് ശർമയെ ബ്രേസ്വൽ ബൗൾഡ് ചെയ്ത് പുറത്താക്കിയപ്പോൾ, ടിക്നറുടെ ബോളിൽ കോൺവെക്ക് ക്യാച്ച് നൽകിയാണ് ശുഭ്മാൻ ഗിൽ പുറത്തായത്.

ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ലോക്കി ഫെർഗൂസൻ എറിഞ്ഞ ഇന്നിംഗ്സിന്റെ 8–ാം ഓവറിൽ ശുഭ്മാൻ ഗിൽ അടിച്ചുകൂട്ടിയത് 22 റൺസ് ആണ്. ഓവറിലെ ആദ്യ ബോൾ ഒരു ഡ്രൈവ് ഷോട്ടിലൂടെ ഗിൽ ബൗണ്ടറി കടത്തുകയായിരുന്നു. ഫെർഗൂസിന്റെ രണ്ടാമത്തെ ബോളിൽ ഗില്ലിന് റൺ ഒന്നും തന്നെ നേടാൻ ആയില്ല. എന്നാൽ പിന്നീടുള്ള രണ്ട് ബോളുകളിൽ തുടർച്ചയായി രണ്ട് ബൗണ്ടറികൾ ഗിൽ നേടി. മൂന്നാമത്തെ ബോൾ തേർഡ് മാനിലൂടെ ബൗണ്ടറി കടത്തിയ ഗിൽ, നാലാമത്തെ ഫെർഗൂസന്റെ ഫുൾടോസ് ഡെലിവറി എക്സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു.
ഓവറിലെ അഞ്ചാമത്തെ ഡെലിവറി ഫെർഗൂസൻ അല്പം വൈഡ് ആയി ഒരു ഷോട്ട് ബോൾ ആണ് ചെയ്തത്. അത് ബാക്ക് വേർഡ് പോയിന്റിലൂടെ ഗിൽ സിക്സർ പറത്തുകയായിരുന്നു. ഓവറിലെ അവസാന ഡെലിവറി പോയിന്റിലൂടെ ഒരു മിന്നൽ വേഗതയിലുള്ള ബൗണ്ടറിയാണ് ശുഭ്മാൻ ഗിൽ പായിച്ചത്. നാല് ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ ആകെ 22 റൺസ് ആണ് ഫെർഗൂസന്റെ ആ ഒരു ഓവറിൽ പിറന്നത്.