കൊതി വന്നു പോയി എന്നും പറഞ്ഞ് മതിയാവില്ല അത്രയും സ്വാദിൽ ഒരു നെയ്യ് പായസം. |Ghee paayasam recipe malayalam.

Ghee paayasam recipe malayalam.!!! വളരെ രുചികരമായ നെയ്പായസം തയ്യാറാക്കാം കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു പോകും,ഈ ഒരു പായസം അമ്പലത്തിലേക്ക് പ്രസാദമായി തരുന്നതാണ്, നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം തയ്യാറാക്കാനായി ചുവന്ന അരിയാണ് ഉപയോഗിക്കുന്നത്ശർക്കര ആണ്‌ വേണ്ടത് .

അരി നന്നായി കഴുകി കുക്കറിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ഇത് വേകാൻ ആയിട്ട് വയ്ക്കുക, മുക്കാൽ ഭാഗം വെന്തു കിട്ടിയാൽ മാത്രം മതി. വെന്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് തണുക്കാനായിട്ട് മാറ്റിവയ്ക്കുക, ഒരു പാത്രത്തിലേക്ക് അണ്ടിപരിപ്പ് വറുത്തു മാറ്റി വയ്ക്കാം, അതിനുശേഷം മറ്റൊരു പാത്രത്തിൽ ശർക്കര ഉരുക്കിയ ശേഷം ശർക്കര അരിച്ചു മാറ്റി വയ്ക്കാം.

മുന്തിരിയിലേക്ക് വെച്ചിട്ടുള്ള അരി ചേർത്ത് കൊടുത്ത്, അതിലേക്ക് തന്നെ ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിക്കുക. തിളപ്പിച്ചത് കുറുകി വരുമ്പോൾ അതിലേക്ക് ഏലക്കാപ്പൊടിയും ചേർത്ത് വറുത്ത് വച്ചിട്ടുള്ള നാളികേരവും, മുന്തിരിയും അണ്ടിപ്പരിപ്പും കൂടി, ചേർത്ത് ഡെക്കറേറ്റ് ചെയ്യാവുന്നതാണ്.

വളരെ രുചികരമായ പായസം ഒരിക്കൽ കഴിച്ചാൽ മനസിൽ നിന്നു പോകില്ല തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Ratna’s kitchen

Rate this post