
ചൂടു കാലത്ത് ഉണ്ടാക്കാവുന്ന ഒരു കിടിലൻ ഫ്രൂട്ട് കസ്റ്റാർഡ് റെസിപ്പി!! ഒരു ഗ്ലാസ് മതി ക്ഷീണവും വിശപ്പും മാറാൻ.!! | Fruit Custard Recipe Malayalam
Fruit Custard Recipe Malayalam : ചൂടു കാലത്ത് ദാഹം മാറാനായി പല രീതിയിലുള്ള പാനീയങ്ങളും ഉണ്ടാക്കി നോക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ പരീക്ഷിക്കാവുന്ന വളരെ രുചികരമായ ഒരു ഫ്രൂട്ട് കസ്റ്റാർഡ് റെസിപ്പിയെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു കസ്റ്റാർഡ് തയ്യാറാക്കാനായി ഒരു ലിറ്റർ പാലാണ് ആവശ്യമായിട്ടുള്ളത്. പാൽ ഒരു പാനിൽ ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് കുറക്കണം. ഈയൊരു സമയം ഒരു ചെറിയ ബൗളിൽ അല്പം പാലെടുത്ത്
നാല് ടേബിൾ സ്പൂൺ അളവിൽ വാനില ഫ്ലേവറിലുള്ള കസ്റ്റാർഡ് പൗഡർ മിക്സ് ചെയ്ത് വയ്ക്കാവുന്നതാണ്. പാല് നല്ലതുപോലെ കുറുകി വരുമ്പോൾ അതിൽ ആവശ്യത്തിന് പഞ്ചസാര അല്ലെങ്കിൽ മിൽക്ക് മേഡ് ഒഴിച്ച് നല്ലതുപോലെ കുറുക്കി വെക്കണം. ശേഷം അതിലേക്ക് എടുത്തു വച്ച കസ്റ്റാർഡ് പൗഡർ മിക്സ് കൂടി ചേർത്ത് ഒരു മീഡിയം ലെവലിൽ കുറുക്കണം. ശേഷം സ്റ്റൗ ഓഫ് ചെയ്ത് ഈ ഒരു മിക്സ് ഒന്ന് ചൂടാറുമ്പോൾ ഒരു മണിക്കൂർ നേരം റഫ്രിജറേറ്റ് ചെയ്യാനായി വെക്കണം.

ശേഷം ആവശ്യമെങ്കിൽ ഒന്നോ രണ്ടോ തുള്ളി വാനില എസൻസ് കൂടി ഈ ഒരു കസ്റ്റാഡിലേക്ക് ആഡ് ചെയ്ത് നൽകാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ വാനില കസ്റ്റാഡ് റെഡിയായി കഴിഞ്ഞു. ഇനി ഇത് നേരിട്ടോ അല്ലെങ്കിൽ ഒരു സ്കൂപ്പ് ഐസ്ക്രീമോടു കൂടിയോ സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Fathimas Curry World Fruit Custard Recipe