അവൻ അവനാണ് ഇന്ത്യയുടെ പുതിയ നായകൻ 😳😳😳ഞെട്ടിക്കുന്ന വാക്കുകളുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ ബംഗ്ലാദേശിൽ പര്യടനം നടത്തുകയാണ്. മൂന്ന് ഏകദിനങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയതാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം. ഏറ്റവും ഒടുവിൽ നടന്ന ന്യൂസിലാൻഡിനെതിരായ പര്യടനത്തിൽ നിന്ന് ക്യാപ്റ്റൻ ഉൾപ്പെടെ പ്രധാന മാറ്റങ്ങൾ ഇന്ത്യ വരുത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ പര്യടനത്തിൽ വിശ്രമം അനുഭവിച്ച ക്യാപ്റ്റൻ രോഹിത് ശർമ ബംഗ്ലാദേശിനെതിരായ പര്യടനത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം പരാജയപ്പെട്ടതോടെ , രോഹിത് ശർമക്ക് ഇടയ്ക്കിടെ വിശ്രമം അനുവദിക്കുന്നതിൽ മുൻ ഇന്ത്യൻ താരങ്ങൾക്ക് ഇടയിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്.

സാധാരണ ഒന്നിലധികം ക്യാപ്റ്റന്മാർ എന്ന സമ്പ്രദായം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇല്ലാത്തതാണ്. എന്നാൽ ഇപ്പോൾ ബിസിസിഐ വ്യത്യസ്ത ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്റ്റന്മാരെ നിയോഗിക്കുന്നതിൽ താല്പര്യം കാണിക്കുന്നുണ്ട്. ഈ മാറ്റത്തെ സ്വീകരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനീന്ദർ സിംഗ്. വ്യത്യസ്ത ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്റ്റന്മാരെ നിയോഗിക്കുന്നത് ടീമിന് ഗുണം ചെയ്യും എന്ന് അഭിപ്രായപ്പെട്ട മനീന്ദർ സിംഗ്, ഇന്ത്യൻ ടീമിന് പുതിയ ഒരു ക്യാപ്റ്റനെ നിർദ്ദേശിക്കുകയും ചെയ്തു.

ഇന്ത്യ വൈറ്റ് ബോൾ ഫോർമാറ്റിൽ, അല്ലെങ്കിൽ ടി20 ഫോർമാറ്റിൽ മാത്രമായോ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കണമെന്ന് മനീന്ദർ സിംഗ് നിർദേശിച്ചു. “അതെ, ടെസ്റ്റ് മത്സരങ്ങൾക്കും വൈറ്റ് ബോൾ ക്രിക്കറ്റിനും നിങ്ങൾക്ക് വ്യത്യസ്ത ക്യാപ്റ്റന്മാരെ ലഭിക്കുമെന്ന് എനിക്ക് തോന്നുന്നു. ഹർദിക് പാണ്ഡ്യ , തന്റെ ഐപിഎൽ ടീമിനെ കൈകാര്യം ചെയ്ത രീതി, ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ അദ്ദേഹത്തിന് ക്യാപ്റ്റൻസി നൽകിയതിന്റെ കാരണം, എന്നിവയെല്ലാം അദ്ദേഹത്തിൽ മെറ്റീരിയലുണ്ട് എന്ന് തെളിയിക്കുന്നതാണ്,” മനീന്ദർ സിംഗ് പറഞ്ഞു.

“ഹർദിക് പാണ്ഡ്യ വെറും ഫീൽഡിൽ പോയി ക്രിക്കറ്റ് ആസ്വദിക്കുന്ന ഒരു ഭാഗ്യവാനാണെന്ന് ഞാൻ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു , എന്നാൽ ഗുജറാത്ത് ടൈറ്റൻസിനെ അദ്ദേഹം കൈകാര്യം ചെയ്ത രീതി അദ്ദേഹത്തിന് ആ ക്രിക്കറ്റ് തലച്ചോർ ഉണ്ടെന്ന് കാണിക്കുന്നു, അത് ഇന്ത്യൻ ക്രിക്കറ്റിനെ സഹായിക്കും,” മനീന്ദർ സിംഗ് പറഞ്ഞു . മത്സരങ്ങൾക്ക് ശേഷം സംസാരിക്കുന്ന ഹർദിക് പാണ്ഡ്യയുടെ പക്വതയോടെ ഉള്ള രീതിയെ മനീന്ദർ സിംഗ് അഭിനന്ദിക്കുകയും ചെയ്തു.

Rate this post