First Test Toss Update ;ഇന്ത്യ : ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് തുടക്കം. രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റിൽ ഇന്ത്യൻ ടീം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
സ്ഥിരം നായകൻ രോഹിത് ശർമ്മ അഭാവത്തിൽ രാഹുൽ നായകത്വത്തിലാണ് ഇന്ത്യൻ ടീം എത്തുന്നത്. മൂന്ന് സ്പിൻ ബൗളർമാർ ഇന്ത്യൻ പ്ലെയിങ് ഇലവനിലേക്ക് എത്തിയപ്പോൾ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പേസ് ബൗളർമാർ. വിക്കെറ്റ് കീപ്പർ റോളിൽ റിഷാബ് പന്ത് എത്തിയപോൾ വിരാട് കോഹ്ലി, പൂജാര എന്നിവരും ടീമിലേക്ക് എത്തി.

ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ 2-1ന്റെ തോൽവി നേരിട്ട ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടി പ്രതികാരം വീട്ടേണ്ട സാഹചര്യം ആണ് മുൻപിൽ ഉള്ളത്. കൂടാതെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം നേടാൻ ഇന്ത്യക്ക് ഈ പരമ്പരയിലെ രണ്ട് മാച്ചും ജയിക്കണം
ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rahul (C), Gill, Pujara, Kohli, Pant, Shreyas, Axar, Ashwin, Kuldeep, Umesh, Siraj.