Shocking News ;രോഹിത് ആരാധകനെ അടിച്ചു കൊ ലപ്പെടുത്തി കോഹ്‌ലി ആരാധകൻ 😳😳😳ഞെട്ടി ക്രിക്കറ്റ്‌ ലോകം

നിലവിൽ സജീവ ക്രിക്കറ്റിലുള്ള ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ഫാൻസ് ബേസ് ഉള്ള രണ്ടു പേരാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും. ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിൽ ആണെങ്കിലും, ഇരുവരുടെയും ആരാധകർ തമ്മിൽ രോഹിത് ആണോ മികച്ചത് കോഹ്‌ലിയാണോ മികച്ചത് എന്ന കാര്യത്തിൽ എല്ലായിപ്പോഴും തർക്കങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം ചർച്ചകൾ വ്യാപകമാണ്.

സൗരവ് ഗാംഗുലി, സച്ചിൻ ടെൻടുൽക്കർ, രാഹുൽ ദ്രാവിഡ്‌, എംഎസ് ധോണി തുടങ്ങിയ നിരവധി മുൻ ഇന്ത്യൻ താരങ്ങൾക്കും വലിയ രീതിയിലുള്ള ആരാധകവൃന്ദം ഉണ്ടായിരുന്നു. ഈ താരങ്ങളുടെ ആരാധകർ തമ്മിലും സംവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇത്തരം സംവാദങ്ങളുടെ പേരിൽ ആരും ആരെയും കൊലപ്പെടുത്തുന്നതായി ഒന്നും കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടില്ല. എന്നാൽ, തമിഴ്നാട്ടിൽ നിന്ന് ഇപ്പോൾ അത്തരത്തിൽ ഒരു അസാധാരണമായ വാർത്ത കേൾക്കാൻ ഇടയായിരിക്കുകയാണ്.

തമിഴ്നാട്ടിലെ മല്ലൂരിൽ ഒരു വിരാട് ആരാധകരും രോഹിത് ആരാധകനും തമ്മിലുണ്ടായ സംവാദം രക്തച്ചൊരിച്ചിലിലേക്ക് നയിച്ചിരിക്കുകയാണ്. സുഹൃത്തുക്കളായ പി വിഘ്‌നേഷും ധർമ്മരാജും കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു എസ്റ്റേറ്റിന് സമീപത്തിരുന്ന് മദ്യപിച്ച് ക്രിക്കറ്റ് ചർച്ച ചെയ്യുകയായിരുന്നു. തർക്കം ചൂടുപിടിച്ചതോടെ കോഹ്‌ലി ആരാധകനായ ധർമ്മരാജ്, രോഹിത് ആരാധകനായ വിഘ്‌നേഷിനെ കുപ്പിയും ബാറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

മദ്യലഹരിയിൽ നടന്ന ആക്രമണം വിഘ്‌നേഷിന്റെ മരണത്തിലേക്ക് നയിച്ചു. സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ ധർമ്മരാജനെ പിന്നീട് പോലീസ് പിടികൂടി. മദ്യപിച്ചിരുന്ന വേളയിലെ ചർച്ചയ്ക്കിടെ കോഹ്‌ലിയെ വിഘ്‌നേഷ് പരിഹസിച്ചതാണ് തന്നെ പ്രകോപിതനാക്കിയത് എന്ന് ധർമ്മരാജ് പോലീസിന് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ധർമ്മരാജ് വിഘ്‌നേഷിനെ ആദ്യം കുപ്പി കൊണ്ട് ആക്രമിക്കുകയും പിന്നീട് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയിൽ അടിക്കുകയും ചെയ്യുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.