യാ മോനെ 😍അവസാന റൗണ്ടിൽ ആ റോയൽ എൻട്രി കണ്ടോ :ക്രിക്കറ്റ്‌ ലോകം കയ്യടിച്ച വീഡിയോ കാണാം

ആവേശം നിറഞ്ഞ ഐപിഎൽ 2022 മെഗാ താരലേലത്തിന് കൊടിയിറങ്ങി. ആരാധകരുടെ പല പ്രതീക്ഷകളും പൂവണിഞ്ഞപ്പോൾ, ചില അപ്രതീക്ഷിത സംഭവ വികാസങ്ങൾ കൊണ്ട് ആരാധകർ നിരാശരാവുകയും ചെയ്തു. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ (₹15.25 കോടി) താരലേലത്തിലെ വിലയേറിയ താരമായപ്പോൾ, ദീപക് ചാഹർ (₹14 കോടി) പട്ടികയിൽ രണ്ടാമനായി. ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ (₹11.50 കോടി) ലേലത്തിൽ ഏറ്റവും വിലയേറിയ വിദേശ താരമായി. സുരേഷ് റെയ്ന, ഇമ്രാൻ താഹിർ, ശാക്കിബ് അൽ ഹസ്സൻ തുടങ്ങിയ താരങ്ങളെ വാങ്ങാൻ ആളില്ലാതെ വന്നതും ലേലത്തിൽ ശ്രദ്ധേയമായി.

എന്നാൽ മെഗാതാരലേല ഹാളിൽ ഒരുവേള എല്ലാവരിലും ഷോക്കായി മാറിയത് ഓക്ഷ്ണർക്ക് സംഭവിച്ച അപകടം തന്നെയാണ്.എന്നാൽ മെഗാ താരലേലത്തിന്റെ ആദ്യ ദിനം കുഴഞ്ഞുവീണ ഓക്ഷനർ ഹ്യൂഗ് എഡ്മിയഡ്സ് അവസാന റൗണ്ട് ലേലത്തിനായി വേദിയിൽ തിരികെ എത്തിയത് ഒരുവേള വലിയ ഒരു മനോഹര കാഴ്ചയായി മാറി.ഐപിഎൽ 2022 മെഗാതാരലേലം അവസാനിക്കുമ്പോൾ എല്ലാവരിലും എക്കാലവും തന്നെ ഓർത്തിരിക്കാൻ കഴിയുന്നതായ ചില മനോഹര നിമിഷങ്ങൾക്കും ചില നാടകീയ മുഹൂർത്തങ്ങൾക്ക് കൂടി ലേല വേദി സാക്ഷിയായി.

ലേലത്തിന്റെ ഹ്യൂഗ് എഡ്മിയഡ്സിന്റെ അഭാവത്തിൽ ലേലം നിയന്ത്രിച്ചിരുന്ന ചാരു ശർമ്മ തന്നെയാണ് ഹ്യൂഗ് എഡ്മിയഡ്സിനെ അവസാന റൗണ്ട് ലേലത്തിനായി വേദിയിലേക്ക് ക്ഷണിച്ചത്. ഉടനെ എല്ലാവരും തന്നെ എഴുനേറ്റ് നിന്ന് കയ്യടികൾ നൽകി അദ്ദേഹത്തെ സ്വീകരിച്ചത് വ്യത്യസ്ത അനുഭവമായി മാറി.വേദിയിലേക്ക് നടന്നു കയറിയ ഹ്യൂഗ് എഡ്മിയഡ്സ് എല്ലാവരും കയ്യടികളോടെ സ്വീകരിച്ചു. തുടർന്ന്, അദ്ദേഹം തനിക്ക് നടന്ന നിർഭാഗ്യകരമായ സംഭവം ചുരുങ്ങിയ വാക്കുകളിൽ രസകരമായി പറയുകയും ചെയ്ത് വേദിയിൽ ചിരി പടർത്തി. തുടർന്ന് അവസാന റൗണ്ട് താരങ്ങളുടെ ലേലത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു.

അതേസമയം ആരാണ് ഹ്യൂ എഡ്മീഡ്‌സ്? ആർട്ട് വർക്കുകൾ, ക്ലാസിക് കാറുകൾ, ചാരിറ്റി ലേലങ്ങൾ, ഫ്രാഞ്ചൈസി താര ലേലങ്ങൾ എന്നിവ നിയന്ത്രിക്കുന്ന ഒരു ബ്രിട്ടീഷ് ഇന്റർനാഷണൽ ഓക്ഷനർ ആണ് ഹ്യൂ എഡ്മീഡ്‌സ്. ലേലക്കാരൻ എന്ന നിലയിൽ 35 വർഷത്തെ പരിചയസമ്പത്തുള്ള എഡ്മീഡ്‌സ്, തന്റെ കരിയറിൽ 2,500 ലേലത്തിൽ കൂടുതൽ ലേലങ്ങൾ നടത്തുകയും, 2.7 ബില്യൺ പൗണ്ടിൽ കൂടുതൽ തുകയ്ക്ക് 310,000 ലോട്ടുകൾ വിൽക്കുകയും ചെയ്തിട്ടുണ്ട്.