ചപ്പാത്തി പരത്തി കുക്കറിൽ ഇതുപോലെ ചെയ്തു നോക്കൂ, സമയവും പണവും ലാഭം | Easy Breakfast Recipe

Easy Breakfast Recipe Malayalam : ഇത് ശരിക്കും നടക്കുമോ? പണ്ട് ചപ്പാത്തി എന്നു പറയുമ്പോൾ അത്‌ പഞ്ചാബികളുടെ ആഹാരം എന്നാണ് പറഞ്ഞിരുന്നത്. പിന്നെ പിന്നെ അത്‌ വടക്കേന്ത്യയിൽ നിന്നും നമ്മുടെ മലയാളമണ്ണിലേക്കും എത്തി. ഇപ്പോൾ മലയാളികളുടെ ആഹാരത്തിലെ ഒരു പ്രധാന വിഭവമാണ് ചപ്പാത്തി.

പ്രത്യേകിച്ച് രാത്രിയിൽ ചോറും കഞ്ഞിയും ഒഴിവാക്കി മലയാളികൾ ചപ്പാത്തിയിലേക്ക് കുടിയേറിയിരിക്കുകയാണ്. ചപ്പാത്തി സാധാരണ നമ്മൾ പാനിൽ ആണ് ചുടുന്നത്. എന്നാൽ ഈയിടെയായി യൂട്യൂബിൽ കാണുന്ന ഒന്നാണ് കുക്കറിൽ ചപ്പാത്തി ഉണ്ടാക്കുന്ന രീതി. ഇത് ശരിക്കും സംഭവിക്കുമോ എന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. കുറച്ചധികം ചപ്പാത്തി ഉണ്ടാക്കി സൂക്ഷിക്കാവുന്ന ഒരു രീതിയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

Easy Breakfast Recipe
Easy Breakfast Recipe

ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്നറിയാൻ ഇതോടൊപ്പം താഴെ കാണുന്ന വീഡിയോ മുഴുവനായും കണ്ടാൽ മതി. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരും ഷുഗർ ഉള്ളവരും ഒക്കെ ഇപ്പോൾ സ്ഥിരമായി കഴിക്കുന്ന ഒന്നാണ് ചപ്പാത്തി. ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു ബൗളിൽ കുറച്ച് ഗോതമ്പ് മാവ് എടുക്കുക. ആവശ്യത്തിന് ഉപ്പും ചെറിയ ചൂട് വെള്ളവും ചേർത്ത് നല്ലത് പോലെ കുഴച്ചെടുക്കണം. ഇതിലേക്ക് ഒരൽപ്പം എണ്ണയും ചേർത്തിട്ട് കുറച്ചു സമയം അടച്ച് വയ്ക്കണം.

ആവശ്യത്തിന് ചപ്പാത്തി ഉരുളകൾ ആക്കിയിട്ട് സാധാരണ ചപ്പാത്തി ഉണ്ടാക്കുന്നത് പോലെ പരത്തിയിട്ട് ഒരു പാനിൽ ഇട്ട് ചൂടാക്കുക. ഇത് നല്ലത് പോലെ വേവിക്കേണ്ട കാര്യമില്ല. ഇവ ഫ്രിഡ്ജിൽ കുറേ നാൾ സൂക്ഷിക്കാൻ കഴിയുന്നതാണ്. ആവശ്യമുള്ളപ്പോൾ എടുത്തു ചുട്ടാൽ നല്ല മയമുള്ള ചപ്പാത്തി തയ്യാർ. ജോലിക്ക് പോവുന്ന വീട്ടമ്മമാർക്കും സമയം ഇല്ലാത്തവർക്കും ഈ ഒരു വിദ്യ പരീക്ഷിക്കാവുന്നതാണ്. ഈ ചപ്പാത്തിയുടെ ഒപ്പം കഴിക്കാവുന്ന എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു അടിപൊളി മുട്ട റോസ്റ്റ് ഉണ്ടാക്കുന്ന വിധവും ഇതോടൊപ്പം വീഡിയോയിൽ കാണിച്ചിട്ടുണ്ട്. Easy Breakfast Recipe

 

Rate this post