ആളെ മനസ്സിലായോ 😱😱ബിഗ് ബോസ്സിൽ ചരിത്രം സൃഷ്ടിയാളാണ് ഇത്‌

ബിഗ്‌ബോസ് മലയാളം സീസൺ 4 വിജയിയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ദിൽഷ. ബിഗ്‌ബോസ് മലയാളം ചരിത്രത്തിൽ തന്നെ ആദ്യത്തെ ലേഡി ബിഗ്‌ബോസ് ആയി മാറിയിരിക്കുകയാണ് ദിൽഷ. ആകെയുള്ള വോട്ടുകളിൽ 39 ശതമാനം സ്വന്തമാക്കിയാണ് ദിൽഷ ഐതിഹാസിക നേട്ടത്തിലേക്ക് എത്തിയത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘ഡി4 ഡാൻസ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയതോടെയാണ്.നർത്തകി ദിൽഷ പ്രസന്നൻ മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. ഷോയിലെ അതിശയകരമായ ചില നൃത്ത പ്രകടനങ്ങളിലൂടെ ദിൽഷ ‘ഡി4 ഡാൻസ്’ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഡാൻസ് റീലുകളുമായി ദിൽഷ സജീവമാണ്. ഓൺലൈനിൽ ദിൽഷയുടെ ഡാൻസ് വീഡിയോകൾക്ക് ഇപ്പോഴും വലിയ ആരാധകരുണ്ട്. ഡാൻസ് ഷോയ്ക്ക് ശേഷം ‘ഡേർ ദി ഫിയർ’ എന്ന സാഹസിക ഷോയിൽ മത്സരാർത്ഥിയായാണ്.

ദിൽഷ ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സെലിബ്രിറ്റി ഷോയിൽ ഡാൻസർ സെക്കൻഡ് റണ്ണറപ്പായി മാറുകയും ചെയ്തു. പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘കാണാകൺമണി’ എന്ന ടിവി സീരിയലിലൂടെ ദിൽഷ അഭിനയത്തിലും ഭാഗ്യം പരീക്ഷിച്ചു. രതീഷ് രാഘവ് സംവിധാനം ചെയ്ത പരമ്പരയിൽ മാനസ എന്ന കഥാപാത്രത്തിലൂടെ ദിൽഷ കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിരുന്നു.

കോഴിക്കോട് സ്വദേശിയായ ദിൽഷ പ്രസന്നൻ, കൊയിലാണ്ടി ജിഎംവിഎച്ച്എസ്എസിലാണ് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന്, കൊച്ചി ഫ്രാങ്ക്ഫിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എയർഹോസ്റ്റസ് ട്രെയിനിങ് പൂർത്തിയാക്കി. പ്രസന്നൻ – ബീന ദമ്പതികളുടെ മകളായ ദിൽഷ, ഇപ്പോള്‍ ബാഗ്ലൂരില്‍ അഡ്‍മിന്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്നു. ഒരു എയർഹോസ്റ്റസ് ആവുക എന്നതാണ് 29 കാരിയായ ദിൽഷയുടെ സ്വപനം.

Rate this post