DHONI!” തല ചെന്നൈയിൽ തന്നെ “സൂപ്പർ നീക്കവുമായി ടീം :രാഹുലിന് സർപ്രൈസ് ടീം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ആകാംക്ഷപൂർവ്വം നോക്കുന്നത് വരാനിരിക്കുന്ന ഐപിൽ(IPL ) സീസണിനെ കുറിച്ചാണ്. അത്യന്തം ആവേശം നിറക്കുന്ന ഐപിഎല്ലിൽ പുതിയതായി രണ്ട് ടീമുകൾ കൂടി അടുത്ത സീസണിൽ കളിക്കുമ്പോൾ ഏതൊക്കെ താരങ്ങൾ എതെല്ലാം ടീമുകളിലേക്ക് പോകുമെന്നത് ശ്രദ്ധേയമായ ചോദ്യം തന്നെയാണ്. വരുന്ന സീസണിന് മുൻപ് മെഗാ താരലേലം കൂടി നടക്കാനിരിക്കെ ചർച്ചകൾ സജീവമാണ്. ടീമുകൾ എല്ലാം നിലനിർത്താൻ ആഗ്രഹിക്കുന്നതായ താരങ്ങൾ അന്തിമ പട്ടിക 5 ദിവസത്തിന് ഉള്ളിൽ പുറത്തുവരും.

എന്നാൽ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക്‌ എല്ലാം വളരെ ഏറെ സർപ്രൈസ് നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പുത്തൻ ചില ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അടുത്ത മൂന്ന് ഐപിൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകനായി ധോണി തന്നെ തുടരുവാനാണ് എല്ലാം സാധ്യതകളും. ധോണിക്ക് പുറമേ സ്റ്റാർ ആൾറൗണ്ടർ ജഡേജ, യുവ താരമായ ഋതുരാജ് ഗെയ്ക്ഗ്വാദ് മൊയിൻ അലി എന്നിവരെ നിലനിർത്താനും ചെന്നൈ ടീം ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ ചർച്ചകൾ ഇതിനകം തന്നെ നടന്ന് കഴിഞ്ഞു. ചെന്നൈ ടീമിലെ ചിന്ന തല സുരേഷ് റെയ്ന മോശം ബാറ്റിങ് ഫോമിലാണ് എങ്കിലും താരത്തെ മെഗാ ലേലത്തിൽ സ്‌ക്വാഡിലേക്ക് എത്തിക്കാൻ കൂടി ടീം ആഗ്രഹിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ സീസണിൽ വരെ പഞ്ചാബ് കിങ്‌സ് നായകനായിരുന്ന ലോകേഷ് രാഹുൽ കാര്യത്തിൽ ഏറെ സസ്പെൻസ് നിറയുകയാണ്. മികച്ച ബാറ്റിങ് ഫോമിലുള്ള താരത്തെ നേടാൻ ടീമുകൾക്ക് എല്ലാം താല്പര്യം ഉണ്ട്. പക്ഷേ താരവുമായി ലേലത്തിന് മുൻപായി കരാർ ഒപ്പിടാൻ പുത്തൻ ടീമായ ലക്ക്നൗ ടീം തയ്യാറെടുക്കുന്നുവെന്നും റിപ്പോർട്ടുകൾ സജീവമാണ്. ഐപിഎല്ലിലെ സ്റ്റാർ ടീമായ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മക്ക്‌ ഒപ്പം കിറോൺ പൊള്ളാർഡ്, ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറ എന്നിവരേ നിലനിർത്താൻ ആലോചിക്കുമ്പോൾ മറ്റൊരു താരമായി ഇഷാൻ കിഷൻ കൂടി സ്‌ക്വാഡിലേക്ക് എത്തുമെന്ന് സൂചനകൾ സജീവമാണ്.

വളരെ നിർണായക മറ്റൊരു കാര്യം ഈ സീസണിൽ കളിച്ച ടീമുകൾ പലരും വരുന്ന സീസണിൽ പുത്തൻ ടീമായി കളിക്കാം എന്ന ആലോചനയിൽ കൂടിയാണ്. ഒപ്പം ബിസിസിഐ കൂടി ഇക്കാര്യത്തിൽ ചില ചർച്ചകൾ നടത്തുന്നുണ്ട്. വരുന്ന ജനുവരി മാസം മെഗാ താരലേലം നടത്താനാണ് ബിസിസിഐ പദ്ധതി.