ഞാൻ എന്റെ ബോയ്സിൽ അഭിമാനിക്കുന്നു!! മത്സരശേഷം വാചാലനായി ക്യാപ്റ്റൻ ധവാൻ

സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ ടീമിന്റെ ഇന്ത്യൻ പര്യടനത്തിന് അവസാനം. ടി :20 ക്രിക്കറ്റ്‌ പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യൻ സംഘം 2-1ന് സ്വന്തമാക്കി. ഇന്ന് ഡൽഹി നടന്ന മൂന്നാം ഏകദിന മാച്ചിൽ ഏഴ് വിക്കെറ്റ് ജയമാണ് ഇന്ത്യൻ സംഘം നേടിയത്. പരമ്പരയിലെ ഒന്നാം മാച്ചിൽ തോൽവി വഴങ്ങിയ ശേഷമാണു ടീം ഇന്ത്യ ശക്തമായി പരമ്പര ജയത്തോടെ എത്തുന്നത്. സീനിയർ താരങ്ങൾ അഭാവത്തിൽ യുവ താരങ്ങൾ പ്രകടനം ശ്രദ്ധേയമായി

ഇന്നത്തെ മാച്ചിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും എതിർ ടീമിനെ തരിപ്പണമാക്കിയ ഇന്ത്യൻ സംഘം പരമ്പര ജയം 2-1ന് നെടുമ്പോൾ മലയാളി താരമായ സഞ്ജു സാംസൺ, സിറാജ്, ഗിൽ, കുൽദീപ് എന്നിവർ മികവും എല്ലാം ക്രിക്കറ്റ്‌ ലോകത്ത് നിന്നും ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ കയ്യടികൾ കരസ്ഥമാക്കുകയാണ്. ഇന്നത്തെ മത്സര ശേഷം ടീം ഇന്ത്യ മികവിൽ ക്യാപ്റ്റൻ ശിഖർ ധവാൻ തന്റെ സന്തോഷം വെളിപ്പെടുത്തി.

“ഞാൻ എന്റെ ബോയ്സ് പ്രകടനത്തിൽ വളരെ അധികം ഹാപ്പിയാണ്. ഞാൻ അവരിൽ അഭിമാനിക്കുന്നു. അവർ പരമ്പരയിൽ ഉടനീളം കാഴ്ച വെച്ച ഉത്തരവാദിത്വം എന്നെ അടക്കം സന്തോഷത്തിൽ തന്നെയാക്കി.അവർ ഉത്തരവാദിത്തം നിർവഹിക്കുകയും പക്വത കാണിക്കുകയും ചെയ്ത രീതി. സപ്പോർട്ട് സ്റ്റാഫിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു” ധവാൻ വാചാലനായി

ആദ്യത്തെ മാച്ചിൽ അൽപ്പം പ്രശ്നങ്ങൾ ഞങ്ങൾ ഭാഗത്ത് നിന്നും സംഭവിച്ചു. പക്ഷെ ഞങ്ങൾ തോൽവിയിലും ഒട്ടും തന്നെ സമ്മർദ്ദത്തിൽ ആയില്ല. അതിനാൽ തന്നെ ഞങ്ങൾ ഒരു തരത്തിലും സമ്മർദ്ദം നേരിട്ടില്ല. ഞാൻ എന്റെ ഈ യാത്ര എൻജോയ് ചെയ്യുന്നുണ്ട്. ” ക്യാപ്റ്റൻ മത്സരശേഷം അഭിപ്രായം തുറന്ന് പറഞ്ഞു.