“തോറ്റെങ്കിലും എനിക്ക് അഭിമാനം “!!മത്സരശേഷം ക്യാപ്റ്റൻ ധവാൻ പറഞ്ഞത് കേട്ടോ??

സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ഏകദിന മാച്ചിൽ ഇന്ത്യൻ ടീമിന് ഞെട്ടിക്കുന്ന തോൽവി. അവസാന ഓവർ വരെ മലയാളി താരമായ സഞ്ജു വി സാംസൺ പോരാട്ടം കണ്ട മത്സരത്തിൽ 9 റൺസ് തോൽവിയാണ് ടീം ഇന്ത്യ വഴങ്ങിയത്.

എല്ലാ അർഥത്തിലും തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ അവസാന ഓവറുകളിൽ ഒറ്റക്ക് മുന്നോട്ട് നയിക്കുന്ന സഞ്ജു വി സാംസൺ ആണ് കാണാൻ കഴിഞ്ഞത്.വെറും 63 പന്തുകളിൽ നിന്നും 9 ഫോറും 3 സിക്സ് അടക്കം സഞ്ജു സാംസൺ 86 റൺസ് അടിച്ചെടുത്തപ്പോൾ കേരള താരത്തെ വാനോളം പുകഴ്ത്തുക ആണ് ക്രിക്കറ്റ്‌ ലോകം. സഞ്ജു ഈ ഒരു സ്പെഷ്യൽ ഇന്നിങ്സ് ഇന്ത്യക്ക് അവിശ്വസനീയ ജയം നൽകുമെന്ന് എല്ലാവരും കരുതി.

പക്ഷെ അവസാന ബോളുകളിൽ സിക്സർ പായിക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. സഞ്ജു ഈ ഒരു സ്പെഷ്യൽ ഇന്നിംഗ്സിനെ പ്രശംസിച്ച് മത്സരശേഷം ക്യാപ്റ്റൻ ശിഖർ ധവാനും രംഗത്ത് എത്തി.”തോറ്റെങ്കിലും ഞാൻ എന്റെ ബോയ്സ് പ്രകടനത്തിൽ വളരെ ഏറെ ഹാപ്പിയാണ്. ബോയ്സ് കളിച്ച രീതിയിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾക്ക് മികച്ച തുടക്കം ലഭിച്ചില്ല. പക്ഷെ സഞ്ജുവും ശ്രേയസ് അയ്യറും താക്കുർ എന്നിവരും കളിച്ച രീതി വളരെ ഏറെ മനോഹരമായി.” ക്യാപ്റ്റൻ ധവാൻ ഏറെ വാചാലനായി.

“വളരെ അധികം സ്പിൻ ചെയ്യുകയും ചെയ്യുന്ന ഒരു വിക്കറ്റിൽ ഞങ്ങൾ വളരെയധികം റൺസ് വിട്ടുകൊടുത്തു, ഫീൽഡിംഗ് മികച്ചതായിരുന്നില്ല, പക്ഷേ ഇത് ഞങ്ങൾക്ക് നല്ലൊരു പഠനാനുഭവമായി .ക്യാപ്റ്റൻ നിരീക്ഷിച്ചു