എറിയുന്ന ഓരോ ബോളിനും രണ്ടര ലക്ഷം പ്രതിഫലം 😱😱പരിക്ക് മാറിയെത്തുമോ ഈ സൂപ്പർ താരം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. സമാപിച്ച 2022 ഐപിഎൽ താര മെഗാലേലത്തിൽ സിഎസ്കെ എങ്ങനെ ആയിരിക്കും അവരുടെ ഓക്ഷൻ പ്ലാനുകൾ നടപ്പിലാക്കുക എന്ന ആകാംഷയിലായിരുന്നു ആരാധകർ. മിക്ക ഫ്രാഞ്ചൈസികളും ലേലത്തിൽ പുതിയ കളിക്കാർക്ക് വേണ്ടി പണം വാരിയെറിഞ്ഞപ്പോൾ, സിഎസ്കെ ശ്രദ്ധ കേന്ദ്രീകരിച്ചത് തങ്ങളുടെ ടീമിലുണ്ടായിരുന്നവരെ തിരിച്ചെത്തിക്കാനാണ് എന്നത് ശ്രദ്ധേയമായി.

എന്നിരുന്നാലും, സ്റ്റാർ ബാറ്റർ ഫാഫ് ഡ്യൂപ്ലസിസ്, പേസർ ഷാർദുൽ താക്കൂർ, ഓസ്ട്രേലിയൻ പേസർ ജോഷ് ഹാസെൽവുഡ് എന്നിവരെ ടീമിൽ തിരിച്ചെത്തിക്കാൻ മാനേജ്മെന്റിന് ആയില്ല. എന്നാൽ, ഇന്ത്യയുടെ സ്റ്റാർ പേസറും മുൻ സിഎസ്കെ തരവുമായിരുന്ന ദീപക് ചാഹറിനെ എന്തു വില കൊടുത്തും സ്വന്തമാക്കുമെന്ന് മാനേജ്മെന്റ് ഉറപ്പിച്ചിരുന്നു. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പേസർക്ക്‌ വേണ്ടി, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്‌ എന്നീ ടീമുകൾ കൂടി രംഗത്ത് വന്നതോടെ, അടിസ്ഥാന വിലയുടെ 7 മടങ്ങ് അധികം നൽകിയാണ് സിഎസ്കെ ചാഹറിനെ സ്വന്തമാക്കിയത്.

ഐപിഎൽ 2018 മെഗാ ലേലത്തിൽ 80 ലക്ഷം രൂപയ്ക്കാണ് ദീപക് ചാഹറിനെ സിഎസ്‌കെ വാങ്ങിയത്, തുടർന്നുള്ള സീസണുകളിൽ ചെന്നൈയുടെ അഭിവാജ്യ താരമായി മാറിയ ചാഹറിനെ അടുത്തിടെ സമാപിച്ച ഐപിഎൽ 2022 മെഗാ ലേലത്തിൽ 14 കോടി രൂപയ്ക്കാണ് സിഎസ്കെ സ്വന്തമാക്കിയത്. ഇത്‌ ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ ബൗളർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയും, ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ വിലയുമാണ്.

അങ്ങനെയെങ്കിൽ, അടുത്ത സീസണിൽ സിഎസ്കെയ്ക്ക് വേണ്ടി ദീപക് ചാഹർ എറിയുന്ന ഓരോ പന്തിനും എന്ത് വിലയുണ്ടാവും, എല്ലാവർക്കും തോന്നുന്ന ഒരു സാധാരണ സംശയമാണിത്. അത് നമുക്കൊന്ന് പരിശോധിക്കാം. പുതിയ രണ്ട് ഫ്രാഞ്ചൈസികൾ കൂടി വന്നതോടെ അടുത്ത സീസണിൽ ഓരോ ടീമിനും ലീഗ് ഘട്ടത്തിൽ 18 മത്സരങ്ങൾ ഉണ്ടാവും. കൂടാതെ, സിഎസ്കെ പ്ലേഓഫിൽ പ്രവേശിക്കുകയും, ക്വാളിഫൈർ 1, എലിമിനേറ്റർ, ഫൈനൽ എന്നിവ കളിക്കുകയും ചെയ്താൽ മൊത്തം 21 മത്സരങ്ങൾ.

അതിൽ എല്ലാ കളിയിലും ചാഹർ 4 ഓവർ വീതം എറിഞ്ഞ് തന്റെ കോട്ട പൂർത്തീകരിച്ചാൽ, 504 പന്തുകളാവും ചാഹർ എറിയുക. അങ്ങനെയെങ്കിൽ ചാഹർ എറിയുന്ന ഓരോ പന്തിനും, 2,75,000 തിലധികം രൂപ വിലമതിക്കും.എന്നാൽ പരിക്ക് കാരണം താരം സീസണിൽ കളിക്കുമോയെന്നതാണ് പ്രധാന ആശങ്ക