കുതിച്ചുചാടി ഡീകൊക്ക് 😱😱വിക്കറ്റിന് പിന്നിലും സ്റ്റാറായി ഡീകൊക്ക് | video | Volleylive

നവി മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 66-ാം മത്സരത്തിൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ ലഖ്നൗ സൂപ്പർ ജിയന്റ്സ് സമ്പൂർണ്ണ ആധിപത്യം പുലർത്തുന്നു. ബാറ്റിംഗിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച എൽഎസ്ജി വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൻ ഡിക്കോക്ക്, ഫീൽഡിംഗിലും മികച്ച പ്രകടനം പുറത്തെടുത്തതോടെ, എൽഎസ്ജി കെകെആറിനെ എല്ലാ രീതിയിലും പ്രതിരോധത്തിലാക്കുകയാണ്.

നേരത്തെ, മത്സരത്തിൽ ആദ്യം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എൽഎസ്ജി ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ തീരുമാനം പൂർണ്ണമായി സാധൂകരിക്കുന്ന പ്രകടനമാണ് എൽഎസ്ജി നടത്തിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ എൽഎസ്ജി ഓപ്പണർമാരായ കെഎൽ രാഹുൽ (68), ക്വിന്റൻ ഡിക്കോക്ക് (140) എന്നിവരുടെ പിൻബലത്തിൽ നിശ്ചിത ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 210 റൺസ് നേടി.

70 പന്തിൽ 10 ഫോറും 10 സിക്സും സഹിതം 200.00 സ്ട്രൈക്ക് റേറ്റോടെയാണ്‌ ഡിക്കോക്ക് 140 റൺസ് നേടിയത്. ഡിക്കോക്കിന്റെ സെഞ്ച്വറിക്ക് കരുത്തായ ക്യാപ്റ്റൻ കെഎൽ രാഹുൽ, 51 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 133.33 സ്ട്രൈക്ക് റേറ്റോടെ 68 റൺസ് നേടി. കെകെആർ ബൗളിംഗ് നിരയിൽ സുനിൽ നരൈൻ ഒഴികെ എല്ലാവരും 8.50-ന് മുകളിൽ റൺസ് വഴങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ കെകെആറിന് ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. മൊഹ്‌സിൻ ഖാൻ എറിഞ്ഞ ഓവറിലെ നാലാം ബോൾ, കെകെആർ ഓപ്പണർ വെങ്കിട്ടേഷ് അയ്യരുടെ ബാറ്റിൽ ഇൻസൈഡ് എഡ്ജ് ചെയ്യുകയും, പന്തിന് നേരെ ഒരു കൈ ഉയർത്തി വിക്കറ്റ് കീപ്പർ ഡിക്കോക്ക് ഉയർന്നു ചാടുകയും പന്ത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. ഡിക്കോക്കിന്റെ തകർപ്പൻ ക്യാച്ചിൽ കെകെആർ ആദ്യ ഓവറിൽ തന്നെ പതറി

Rate this post