പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022 സീസണിലെ 14-ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം 4 ഓവർ ഭാക്കി നിൽക്കെയാണ് കെകെആർ മറികടന്നത്. അവസാന ഓവറുകളിൽ ഏഴാമനായി ക്രീസിലെത്തിയ പാറ്റ് കമ്മിൻസ് തകർത്തടിച്ചത്തോടെയാണ് നൈറ്റ് റൈഡേഴ്സിന് അനായാസ വിജയം സ്വന്തമാക്കാനായത്.
13.1 ഓവറിൽ 101/5 എന്ന നിലയിലേക്ക് ടോപ് ഓർഡർ ബാറ്റർമാരെയെല്ലാം നഷ്ടമായി കെകെആർ കൂപ്പുകുത്തിയപ്പോഴാണ് കമ്മിൻസ് ക്രീസിലെത്തുന്നത്. തുടർന്നുള്ള 3 ഓവറിൽ 15 പന്തുകൾ നേരിട്ട കമ്മിൻസ്, 4 ഫോറും 6 സിക്സും ഉൾപ്പടെ 56 റൺസ് നേടി പുറത്താകാതെ നിന്നും. ഡാനിയേൽസ് സാംസ് എറിഞ്ഞ ഇന്നിംഗ്സിലെ 16-ാം ഓവറിൽ 4 സിക്സും 2 ഫോറും ഉൾപ്പടെ 32 റൺസാണ് കമ്മിൻസ് അടിച്ചുകൂട്ടിയത്.
ഇതോടെ 14 ബോളുകളിൽ അർദ്ധസെഞ്ച്വറി തികച്ചു പാറ്റ് കമ്മിൻസ് ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർദ്ധസെഞ്ച്വറി നേട്ടം കൈവരിച്ചിരിക്കുകയാണ്. 2018-ൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കെഎൽ രാഹുൽ നേടിയ അതിവേഗ അർദ്ധസെഞ്ച്വറി നേട്ടത്തിനൊപ്പമാണ് കമ്മിൻസ് എത്തിയിരിക്കുന്നത്.
— Cric Zoom (@cric_zoom) April 6, 2022
മാത്രമല്ല, മുംബൈ ഇന്ത്യൻസിനെതിരെ കമ്മിൻസ് കളിച്ച അവസാന രണ്ട് ഇന്നിങ്സുകളും ഓസ്ട്രേലിയൻ താരം അർദ്ധസെഞ്ച്വറി നേടി എന്നൊരു അപൂർവ്വ നേട്ടം കൂടിയുണ്ട്. ഇന്ന് 15 പന്തിൽ 56* റൺസെടുത്ത കമ്മിൻസ്, നേരത്തെ 36 പന്തിൽ 53*, 12 പന്തിൽ 33 എന്നിങ്ങനെ സ്കോർ ചെയ്തിട്ടുണ്ട്.