ഓപ്പണിങ്ങിൽ വിശ്വസ്തൻ വന്നെത്തി!! ചെന്നൈയുടെ പുത്തൻ സ്റ്റാർ 😍കോൺവേ

എഴുത്ത് :പ്രണവ് തെക്കേടത്ത്;CONWAY innings;ഏകദിന ക്രിക്കറ്റിൽ 75 ആവറേജ് ടെസ്റ്റിൽ 63.91 T;20ൽ 50ന് മുകളിൽ ഇപ്പോൾ ഐപിഎല്ലിലും 50 ന് മുകളിൽ ആവറെജോടെ കളിക്കളത്തിൽ ഇറങ്ങുന്ന ഓരോ ഫോര്മാറ്റിലും ലീഗിലും തന്റെ സാനിധ്യം വ്യക്തമാക്കുന്ന പ്രകടനങ്ങൾ.

കണ്വെൻഷനൽ ഷോട്ടുകൾ കൊണ്ട് തന്നെ സ്കോർ ഉയർത്താൻ സാധിക്കുന്നു എന്നത് തന്നെയാണ് കോൺവെയെ വ്യത്യസ്തമാക്കുന്ന ഘടകം ,സ്പിന്നേഴ്‌സിനെയും ഫാസ്റ്റ് ബോളേഴ്സിനെയും ഒരേ മികവോടെ നേരിടുന്ന അപൂർവം ഫോറിൻ ഓപ്പണേഴ്സിൽ ഒരാൾ ,ടെംപറമെൻറ് കൊണ്ടും സ്കിൽ സെറ്റ് കൊണ്ടും ഒരുപാട് കാലം മുന്നോട്ട് പോവാനുള്ള ഒരു കരിയറിന്റെ ചില മിന്നലാട്ടങ്ങളാണ് കഴിഞ്ഞ കളികളിലായി നമ്മൾ വീക്ഷിക്കുന്നത്

അവസാനം കളിച്ച 3 കളികളിലും 50 ന് മുകളിൽ റൻസുകൾ കണ്ടെത്തുമ്പോൾ അതിൽ 2 വട്ടം ഋതുരാജിനൊപ്പം 100 റൺസിന്റെ ഓപ്പണിങ് പാർട്ണര്ഷിപ്പ്രോപ്പർ ക്രിക്കറ്റിങ് ഷോട്ടുകളോടൊപ്പം സ്പിന്നേഴ്‌സിനെ ക്രീസ്‌ വിട്ടിറങ്ങിയും സ്വീപ് ചെയ്തും അൺ സെറ്റിൽ ചെയ്യിക്കുന്ന കോൺവെ ഇന്റർനാഷനൽ ക്രിക്കറ്റിലും സബ് കോണ്ടിനെന്റിൽ സർഫേസിൽ റൻസുകൾ കണ്ടെത്തുമെന്നതും സുനിശ്ചിതം തന്നെ

കളിക്കാരുടെ കഴിവ് വ്യക്തമായി തിരിച്ചറിഞ്ഞ് അവസരം കൊടുക്കുന്ന ചെന്നൈ പോലൊരു ഫ്രാഞ്ചൈസി ആദ്യ മത്സരത്തിന് ശേഷം കുറച്ചു കളികളിൽ ഇദ്ദേഹത്തെ പുറത്തിരുത്തിയത് ശെരിക്കും അത്ഭുതപെടുത്തുന്ന കാഴ്ചയായിരുന്നു.