തോൽവിക്ക് കാരണം നായകൻ സഞ്ജു 😳😳അത് മഹാ മണ്ടത്തരം!! വിമർശിച്ചു ഇതിഹാസം

ഐപിൽ പതിനാറാം സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന് വീണ്ടും മറ്റൊരു തോൽവി നേരിടേണ്ടി വന്നു. ഇന്നലെ മുംബൈ ഇന്ത്യൻസ് എതിരെ അവരുടെ സ്വന്തം മണ്ണിലാണ് രാജസ്ഥാൻ ടീം തോൽവി വഴങ്ങിയത്. അവസാന ഓവർ വരെ പൊരുതി എങ്കിലും കയ്യിൽ നിന്ന ജയം റോയൽസ് ടീം നഷ്ടമാക്കി. അവസാന ഓവറിൽ തുടരെ മൂന്ന് സിക്സ് പായിച്ചു ടിം ഡേവിഡ് ആണ് മുംബൈക്ക് ജയം ഒരുക്കിയത്.

മുംബൈയിൽ നടന്ന മത്സരത്തിൽ MI-ക്ക് 213 റൺസ് വിജയലക്ഷ്യം RR ഉയർത്തിയപ്പോൾ സാംസൺ 10 പന്തിൽ 14 റൺസ് മാത്രമാണ് നേടിയത്.ആതിഥേയരായ ടീം ആറ് വിക്കറ്റും മൂന്ന് പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം കൈവരിക്കുകയും ചെയ്തു.ഐപിൽ ക്രിക്കറ്റ്‌ ചരിത്രത്തിലെ 1000 മത്തെ മാച്ചിൽ ഇങ്ങനെ ഒരു തോൽവി റോയൽസ് ടീമും ആഗ്രഹിച്ചില്ല. ബാറ്റിംങ്ങിൽ ഒരിക്കൽ കൂടി യുവ താരമായ ജൈസ്വാൾ അത്ഭുതം സൃഷ്ടിച്ചപ്പോൾ ഡെത്ത് ബൗളിങ്ങിൽ റോയൽസ് പരാജയമായി. ഇന്നലെ മത്സര ശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ തോൽവിക്കുള്ള കാരണവും വിശദമാക്കി.

അതേസമയം ഇന്നലെ മത്സരത്തിൽ രാജസ്ഥാൻ ടീം തോൽവി നേരിട്ടപ്പോൾ അതിനുള്ള പ്രധാന കാരണമായി ക്യാപ്റ്റൻ സഞ്ജു പേര് ചൂണ്ടി കാണിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.തോൽവി പിന്നാലെ സഞ്ജു എതിരെ രംഗത്ത് എത്തുകയാണ് ചോപ്ര.മുംബൈക്ക് എതിരായ ഇന്നലെ മാച്ചിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള റോയൽസ് തീരുമാനം തെറ്റായി പോയി എന്നാണ് ചോപ്ര അഭിപ്രായം.

” ഒരിക്കലും മുംബൈ ഗ്രൗണ്ടിൽ ഇത് ചെയ്യാൻ പാടില്ല. മുംബൈയിലെ പിച്ച് ഒരു ചെസ് ഫ്രണ്ട്ലി ആണ്. അതിനാൽ തന്നെ ടോസ് നേടുന്ന ടീമുകൾ ബാറ്റിംഗ് രണ്ടാമത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. മഞ്ഞു വീഴ്ച കാണാൻ കഴിയും അവിടെ.” ചോപ്ര തുറന്ന് പറഞ്ഞു.

Rate this post