ഇതുവരെ ചെന്നൈക്ക് ഈ ഗതി വന്നിട്ടില്ല ; സിഎസ്കെയുടെ തുടർ പരാജയങ്ങൾ വിലയിരുത്തി മുൻ കെകെആർ താരം

ഐ‌പി‌എൽ 2022 സീസണിലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മോശം തുടക്കം, ഐപിഎൽ 2020 പതിപ്പിലെ അവരുടെ വിനാശകരമായ കാമ്പെയ്‌നേക്കാൾ മോശമാണ് എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ എഡിഷനിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ പരാജയം രുചിച്ച സിഎസ്‌കെ, നിലവിൽ പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്‌സ് പഞ്ചാബ് കിംഗ്‌സിനെതിരായ തോൽവിയോടെ തുടർച്ചയായ മൂന്നാം തോൽവി രേഖപ്പെടുത്തിയതിനെ കുറിച്ച് ആകാശ് ചോപ്ര വിശദീകരിച്ചു. “പഞ്ചാബിനെതിരെ നടന്നത് ഒരു പ്രധാന ഗെയിമായിരുന്നു, കാരണം സിഎസ്കെ അവരുടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷമാണ് ഈ മത്സരത്തിനിറങ്ങിയത്, അതുകൊണ്ട് തന്നെ അവർ ഇവിടെ നിന്ന് വിജയിച്ചു തുടങ്ങണമായിരുന്നു. എനിക്ക് 2020 ഫീൽ ചെയ്യുന്നു. എന്നാൽ, 2020-ൽ പോലും അവർക്ക് ഇത്തരമൊരു മോശം തുടക്കമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത,” ചോപ്ര പറയുന്നു.

cropped-ef0fc5d0-a29f-4310-a0ac-442f401e4873.jpg

“2020 സീസണിന്റെ തുടക്കത്തിൽ അവർ ഒരു മത്സരം ജയിച്ചിരുന്നു, ഐപിഎൽ ചരിത്രത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ചെന്നൈ ഇതിനു മുമ്പ് തോറ്റിട്ടില്ല, എന്നാൽ ഇപ്പോൾ അത് സംഭവിച്ചു,” ആകാശ് ചോപ്ര പറഞ്ഞു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഋതുരാജ് ഗെയ്‌ക്‌വാദ് ഫോം ഔട്ടായത് ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടിയായെന്ന് മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ചോപ്ര ചൂണ്ടിക്കാട്ടി.

“ഋതുരാജ് ഗെയ്‌ക്‌വാദ് തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇത് തുടർച്ചയായ മൂന്നാം സീസണിലാണ് അദ്ദേഹം ഇങ്ങനെ ആവർത്തിക്കുന്നത്, എല്ലാ സീസണിലെയും ആദ്യ മൂന്ന് മത്സരങ്ങളിൽ നിങ്ങൾ റൺസ് സ്‌കോർ ചെയ്യാൻ പോകുന്നില്ലെങ്കിൽ ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഒരു ടീമിന് കൂടുതൽ മുന്നോട്ട് പോകണമെങ്കിൽ കൂടുതൽ കളികൾ ജയിക്കണം, നിങ്ങൾ (ഗെയ്ക്വാദ്) റൺസ് സ്കോർ ചെയ്യുന്നില്ലെങ്കിൽ അവർ (സിഎസ്കെ) എന്തിനാണ് നിങ്ങളിൽ നിക്ഷേപിക്കുന്നത്,” ആകാശ് ചോപ്ര വിമർശിച്ചു.