മരണവീട്ടിൽ കൊച്ചുപ്രേമന്റെ പത്നിക്ക് താങ്ങായി കൂടെയിരുന്ന് ഈ സാന്ത്വനം താരം…!!കൊച്ചുപ്രേമനെ കാണാൻ ഓടിയെത്തി സാന്ത്വനം താരങ്ങൾ…!!

നടൻ കൊച്ചുപ്രേമന്റെ വിയോഗത്തിൽ ദു:ഖാർത്തരായി സിനിമാ ടെലിവിഷൻ ലോകം. കഴിഞ്ഞ ദിവസമാണ് ചലച്ചിത്രതാരം കൊച്ചുപ്രേമൻ വിടവാങ്ങിയത്. ഒട്ടേറെ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച താരമാണ് കൊച്ചുപ്രേമൻ. ഭാര്യ ഗിരിജ സീരിയൽ അഭിനേത്രിയാണ്. സാന്ത്വനം പരമ്പരയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ഗിരിജ. സാന്ത്വനം പരമ്പരയിലെ താരങ്ങളെല്ലാം കൊച്ചുപ്രേമന് ആദരാഞ്ജലികളർപ്പിക്കാൻ എത്തിയിരുന്നു.

നടി ചിപ്പിയും കുടുംബവും ഗിരിജക്ക് ആശ്വാസമേകി കൂടെയുണ്ടായിരുന്നു. സാന്ത്വനം പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിവ്യയും മരണവീട്ടിൽ കുറേയധികം സമയം ഒരു കുടുംബാഗത്തെപ്പോലെ ഉണ്ടായിരുന്നു. ഗിരീഷ് നമ്പിയാർ ഉൾപ്പെടെയുള്ള സാന്ത്വനം താരങ്ങൾ കൊച്ചുപ്രേമനെ അവസാനമായി ഒരുനോക്ക് കാണാൻ ഓടിയെത്തി. കളിവീട്, കൂടെവിടെ എന്നീ സീരിയലുകളിലാണ് കൊച്ചുപ്രേമൻ ഏറ്റവുമൊടുവിൽ അഭിനയിച്ചുകൊണ്ടിരുന്നത്.

26 വർഷത്തോളം മലയാളസിനിമയിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കൂടെ പ്രവർത്തിക്കുന്നവരുമായി ഏറ്റവും അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്ന വ്യക്തി കൂടി ആയിരുന്നു കൊച്ചുപ്രേമൻ. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു കൊച്ചുപ്രേമന്റെ അന്ത്യം. 68 വയസ്സായിരുന്നു മരണസമയം അദ്ദേഹത്തിന്. ഹാസ്യതാരമായി സിനിമയിൽ ഒട്ടനവധി വേഷങ്ങളാണ് അദ്ദേഹം ചെയ്തത്. നാടകത്തിൽ നിന്നാണ് കൊച്ചുപ്രേമൻ സിനിമയിലെത്തുന്നത്.

കേരള തിയേറ്റേഴ്സിലും വെഞ്ഞാറമൂട് സംഘചേതനയിലും നിരവധി നാടകങ്ങൾ കൊച്ചുപ്രേമൻ ചെയ്തിട്ടുണ്ട്. രാജസേനൻ ചിത്രങ്ങളിലൂടെ മുൻനിര ഹാസ്യതാരമായി മാറിയ കൊച്ചുപ്രേമൻ സ്വന്തം ശൈലി പിടിച്ചാണ് പ്രേക്ഷകരെ കയ്യിലെടുത്തത്. കെ എസ് പ്രേംകുമാർ എന്നായിരുന്നു കൊച്ചുപ്രേമൻ്റെ യഥാർത്ഥനാമം. ഏഴു നിറങ്ങളാണ് കൊച്ചുപ്രേമന്റെ ആദ്യചിത്രം. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തിളക്കം, കല്യാണരാമൻ, പട്ടാഭിഷേകം, ഇൻ ഗോസ്റ്റ് ഹൗസ്, നല്ലവൻ, മൈ ബിഗ് ഫാദർ തുടങ്ങി ഒട്ടനനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

Rate this post