IPL AUCTION 2022;ആരാണ് ഐപിഎൽ 2022 താരലേലത്തിൽ വന്ന പുതിയ ഓക്ഷനർ? ആർ‌സി‌ബിയുടെ പഴയ സിഇഒ

പുരോഗമിക്കുന്ന ഐപിഎൽ 2022 താരലേലത്തിനിടെ ഓക്ഷനർ ഹഗ് എഡ്‌മീഡ്‌സ്‌ കുഴഞ്ഞു വീഴുകയും, ലേലം നിർത്തിവെക്കുകയും ചെയ്തിരുന്നു. തുടർന്ന്, 1.15 മണിക്കൂറിന് ശേഷം താരലേലം പുനരാരംഭിച്ചപ്പോൾ, ചാരു ശർമ്മയെയാണ് താരലേലം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയത്. ഇന്ത്യൻ സമയം 3:45 ന് ആരംഭിച്ച താരലേലത്തിന്റെ രണ്ടാം ഘട്ടം മുതൽ ചാരു ശർമ്മയാണ് ലേലം നിയന്ത്രിക്കുന്നത്.

ആരാണ് ചാരു ശർമ്മ?ചാരു ശർമ്മ ഒരു ഇന്ത്യൻ കമന്റേറ്ററും അവതാരകനും ക്വിസ്മാസ്റ്ററുമാണ്. ഐ‌പി‌എൽ 2008 പതിപ്പിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ടീമിന്റെ സിഇഒ ആയിരുന്ന ചാരു ശർമ്മയെ, ആ പദവിയിലെ മോശം പ്രകടനത്തെ തുടർന്ന് ആർ‌സി‌ബി പുറത്താക്കുകയായിരുന്നു. തുടർന്ന്, അവാർഡ് ഷോകൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവ ഹോസ്റ്റ് ചെയ്യുകയും, ബ്രോഡ്കാസ്റ്റർ ഹോസ്റ്റുചെയ്യുകയും, സെമിനാറുകൾ നേതൃത്വം നൽകി നടത്തുകയും ചെയ്തു വരികയാണ് ചാരു ശർമ്മ.

2014-ൽ ആരംഭിച്ച വിവോ പ്രോ കബഡി ലീഗിന്റെ ഡയറക്ടർ കൂടിയാണ് ഇന്ത്യൻ കമന്റേറ്ററായ ചാരു ശർമ്മ. ആനന്ദ് മഹീന്ദ്രയും ചാരു ശർമ്മയും ചേർന്ന് സ്ഥാപിച്ച കമ്പനിയായ മഷാൽ സ്‌പോർട്‌സിന്റെ സംരംഭമാണ് വിവോ പ്രോ കബഡി ലീഗ്. എന്നിരുന്നാലും, സ്റ്റാർ ഇന്ത്യ ഇപ്പോൾ മഷാൽ സ്‌പോർട്‌സിന്റെ 74% ഓഹരികൾ സ്വന്തമാക്കുകയും, അവർ മുഴുവൻ ലീഗിന്റെ നിയന്ത്രണാവകാശം ഏറ്റെടുക്കുകയും ചെയ്തു.

കായികതാരമെന്ന നിലയിൽ ചില അമ്പരപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ച ചാരുവിന് സ്പോർട്സുമായുള്ള ബന്ധം അവിടെ അവസാനിക്കുന്നില്ല. ഇന്ത്യൻ ബ്രോഡ്കാസ്റ്റർ സ്പ്രിംഗ്ബോർഡ് ഡൈവിംഗിൽ അണ്ടർ 18 ജൂനിയർ ദേശീയ ചാമ്പ്യനായിരുന്നു ചാരു ശർമ്മ. കൗമാര പ്രായത്തിൽ അദ്ദേഹം ആറ് തവണ ഈ മത്സരത്തിൽ വിജയിച്ചിട്ടുമുണ്ട്. എന്നിരുന്നാലും, 19-ാം വയസ്സിൽ അദ്ദേഹം കായികരംഗത്ത് നിന്ന് ഒഴിഞ്ഞു നിന്നു.