സെഞ്ച്വറി മെഷീൻ കോഹ്ലി ഈസ്‌ ബാക്ക്!!!റിക്കി പോണ്ടിങ്ങിനെ മറികടന്ന് സച്ചിനരികിൽ എത്തി വിരാട് കോഹ്ലി

നീണ്ട കാത്തിരിപ്പിന് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഏകദിന ഫോർമാറ്റിൽ ഒരു സെഞ്ച്വറി നേടിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് വിരാട് കോഹ്ലി സെഞ്ച്വറി തികച്ചിരിക്കുന്നത്. 91 പന്തിൽ 11 ഫോറും രണ്ട് സിക്സും സഹിതം 124.18 സ്ട്രൈക്ക് റേറ്റോടെ 113 റൺസ് ആണ് വിരാട് കോഹ്ലി സ്കോർ ചെയ്തത്. കൃത്യമായി പറഞ്ഞാൽ 124 ദിവസങ്ങൾക്ക് ശേഷമാണ് വിരാട് കോഹ്ലി ഒരു ഏകദിന മത്സരത്തിൽ സെഞ്ച്വറി പൂർത്തിയാക്കുന്നത്.

തന്റെ കരിയറിലെ 72-ആം സെഞ്ച്വറി ആണ് വിരാട് കോഹ്ലി സഹൂർ അഹ്മദ് ചൗധരി സ്റ്റേഡിയത്തിൽ കുറിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷം ആണ് വിരാട് കോഹ്ലി ഏകദിനത്തിൽ സെഞ്ച്വറി നേടുന്നതെങ്കിലും, ഈ സെഞ്ചുറിയോടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡ് മറികടന്നിരിക്കുകയാണ് കോഹ്ലി. ഏകദിന ഫോർമാറ്റിൽ 43 സെഞ്ചുറികൾ നേടിയിട്ടുള്ള റിക്കി പോണ്ടിങ്ങിനെ , 44 സെഞ്ചുറികൾ നേടിക്കൊണ്ടാണ് മറികടന്നിരിക്കുന്നത്.

ഇതോടെ അന്താരാഷ്ട്ര ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി കോഹ്ലി മാറി. ഏകദിന ഫോർമാറ്റിൽ 49 സെഞ്ചറികൾ നേടിയിട്ടുള്ള ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി വിരാട് കോഹ്ലിക്ക് മുന്നിലുള്ളത്. 6 സെഞ്ചുറികൾ കൂടി ഏകദിന ഫോർമാറ്റിൽ നേടാൻ സാധിച്ചാൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന ക്രിക്കറ്റ് താരമായി കോഹ്ലിക്ക് മാറാം. 28 സെഞ്ചുറി നേടാൻ ആയാൽ സച്ചിനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന കളിക്കാരനായി കോഹ്ലിക്ക് മാറാം.

മാത്രമല്ല ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടാൻ ആയതോടെ, ബംഗ്ലാദേശിൽ 1000 റൺസ് പൂർത്തിയാക്കാനും സാധിച്ചു. നേരത്തെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായിട്ടുണ്ട്. എന്നിരുന്നാലും മൂന്നാമത്തെ മത്സരത്തിൽ വിരാട് കോഹ്ലി മികച്ച ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. ഇതോടെ വരും പരമ്പരകളിലും കൊഹ്ലി തന്റെ സ്ഥാനം ഉറപ്പാക്കി

Rate this post