തോറ്റെങ്കിലും അഭിമാനം!!ഇത് ഒരു പാഠം : വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇംഗ്ലണ്ട് എതിരായ മൂനാം ടി :20യിൽ 17 റൺസിന്റെ തോൽവി വഴങ്ങി എങ്കിലും ടി :20 പരമ്പര 2-1ന് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ശക്തരായ ഇംഗ്ലണ്ട് ടീമിനെ അവരുടെ നാട്ടിൽ ലിമിറ്റെഡ് ഓവർ പരമ്പരകളിൽ തോൽപ്പിക്കുക മികച്ച ഒരു നേട്ടം കൂടിയാണ്. ഇന്നലത്തെ തോൽവിയോട് തുടർച്ചയായി ജയിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കുതിപ്പിന് അവസാനമായി.

അതേസമയം ഇന്നലെ മത്സരശേഷം ടീമിന്റെ പ്രകടത്തിൽ സംതൃപ്തി രേഖപെടുത്തിയ രോഹിത് ടീം കാഴ്ചവെച്ച പോരാട്ടത്തെ അഭിനന്ദിച്ചു.കൂടാതെ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിനെയും പ്രശംസിക്കാൻ ക്യാപ്റ്റൻ മറന്നില്ല.” സൂര്യ കുറച്ചധികം നാളുകളായി ഞങ്ങൾക്ക് വേണ്ടി പുറത്തെടുക്കുന്നത് മനോഹരമായ പ്രകടനമാന്. അദ്ദേഹത്തെ ഞാൻ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചധികം വർഷങ്ങളായി. സ്റ്റേഡിയം നാല് സൈഡിലും ഷോട്ട് കളിക്കാനുള്ള മിടുക്ക് സൂര്യക്ക് ഉണ്ട്.അദ്ദേഹം കരുത്തിൽ നിന്നും കരുത്തിലേക്ക് കുതിക്കുകയാണ് ” ക്യാപ്റ്റൻ രോഹിത് ശർമ്മ വാചാലനായി

അതേസമയം ഇന്നലെ കളിയിൽ നാല് മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യൻ ടീമിന്റെ പ്ലാനുകളെ കുറിച്ചും ക്യാപ്റ്റൻ രോഹിത് തുറന്ന് പറഞ്ഞു. “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഗ്രൂപ്പ്‌ എന്നുള്ള നിലയിൽ മികച്ച പ്രകടനം ഓരോ കളിയിലും പുറത്തെടുക്കേണ്ടിയിരിക്കുന്നു. കൂടാതെ ഞങ്ങൾക്ക്‌ എല്ലാത്തരം വെല്ലുവിളികളെയും നേരിടേണ്ടിയിരിക്കുന്നു. അത്‌ ആദ്യം ബൗൾ ചെയ്താലും ആദ്യം ബാറ്റ് ചെയ്താലും. ഒരു ടീം ഘടന സൃഷ്ടിക്കുകയാണ് ലക്ഷ്യം ” ക്യാപ്റ്റൻ രോഹിത് ശർമ്മ അഭിപ്രായം വിശദമാക്കി.

അതേസമയം നാളെയാണ് ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക്‌ ഒന്നാം ഏകദിനത്തോടെ തുടക്കം കുറിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിരാട് കോഹ്ലി അടക്കം ബാറ്റിംഗ് ഫോമിലേക്ക് ഏകദിന പരമ്പരയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.