
എന്തുകൊണ്ട് ഈ നാണംകെട്ട തോൽവി?? ക്യാപ്റ്റൻ രോഹിത് വാക്കുകൾ | Captain Rohith Words
ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ടീം ഇന്ത്യ. ഹൈദരാബാദ് രണ്ടാം ഏകദിനത്തിൽ 10 വിക്കെറ്റ് റെക്കോർഡ് തോൽവിയാണ് ഇന്ത്യൻ ടീം വഴങ്ങിയത്. മത്സരത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും പൂർണ്ണ പരാജയമായി മാറിയ രോഹിത് ശർമ്മയെയും സംഘത്തെയുമാണ് കാണാൻ കഴിഞ്ഞത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യ വെറും ഓവറിൽ റൺസിൽ പുറത്തായപ്പോൾ മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ വിക്കെറ്റ് നഷ്ടം കൂടാതെ ജയത്തിലേക്ക് എത്തി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തോൽവികളിൽ ഒന്നാണ് ടീം ഇന്ത്യ വഴങ്ങിയത്. ഇന്നത്തെ ഓസ്ട്രേലിയൻ ജയത്തോടെ മൂന്നാം ഏകദിന മത്സരം ജയിക്കുന്ന ടീം പരമ്പര നേടും.
അതേസമയം മത്സര ശേഷം ഇന്ത്യൻ തോൽവിയിൽ നായകൻ രോഹിത് ശർമ്മ നിരാശ പ്രകടനമാക്കി.”നിങ്ങൾ ഒരു കളി തോറ്റാൽ, അത് നിരാശാജനകമാണ്, ഞങ്ങൾ ബാറ്റ് ഉപയോഗിച്ച് സ്വയം മത്സരത്തിൽ അപ്ലൈ ചെയ്തില്ല. ബോർഡിൽ വേണ്ടത്ര റൺസ് നേടാൻ കഴിഞ്ഞില്ല. അത് 117 റൺസ് വിക്കെറ്റ് ഒരിക്കലും തന്നെ ആയിരുന്നില്ല. ഞങ്ങൾ സ്വയം ബാറ്റ് കൊണ്ട് അപ്ലൈ ചെയ്തില്ല.”ക്യാപ്റ്റൻ രോഹിത് അഭിപ്രായം വിശദമാക്കി
“ഞങ്ങൾ ഇന്നും ആഗ്രഹിച്ച റൺസ് നേടാൻ ഒരിക്കലും ഓസ്ട്രേലിയ അനുവദിച്ചില്ല. ആദ്യ ഓവറിൽ തന്നെ ശുഭ്മാനെ നഷ്ടമായപ്പോൾ എനിക്കും വിരാടിനും 30-35 റൺസ് ലഭിച്ചു. എന്നാൽ പിന്നീട് എനിക്ക് എന്റെ വിക്കറ്റ് നഷ്ടമായി, അതിന് ശേഷം ഞങ്ങൾക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. സ്റ്റാർക്ക് നിലവാരമുള്ള ബൗളറാണ്. പുതിയ പന്തിൽ ഓസ്‌ട്രേലിയയ്‌ക്കായി അദ്ദേഹം അത് തുടരെ ചെയ്തുകൊണ്ടേ ഇരിക്കുന്നു.അവൻ തന്റെ ശക്തിയിൽ ബൗളിംഗ് തുടർന്നു. പുതിയ പന്ത് സ്വിംഗ് പവർ ഹിറ്റിങ്ങിന്റെ കാര്യത്തിൽ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരിക്കണം മാർഷ്. ഇടയ്ക്കിടെ അത് ചെയ്യാൻ അവൻ സ്വയം കഴിവിൽ പിന്താങ്ങുന്നു. പവർ കാര്യത്തിൽ തീർച്ചയായും മികച്ച 3-ലും 4-ലും ഉണ്ട് ‘ രോഹിത് പുകഴ്ത്തി.