അതെന്താ വൈഡ് അല്ലെ 😳😳 വൈഡിൽ റിവ്യൂ കൊടുത്തു ക്യാപ്റ്റൻ രോഹിത് ശർമ്മ!!കാണാം വീഡിയോ

ഇന്നലെ രാത്രി ഗുവാഹത്തിയിൽ നടന്ന തീപാറും പോരാട്ടത്തിൽ ഇന്ത്യൻ ടീം സൗത്ത് ആഫ്രിക്കൻ ടീമിനെ 16 റൺസിന് പരാജയപ്പെടുത്തിയിരുന്നു. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം ആയിരുന്നു ഇന്നലെ നടന്നത്. നമ്മുടെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ആദ്യ കളിയിലും ഇന്ത്യ തന്നെ ആയിരുന്നു വിജയിച്ചത്. ഇതോടെ ട്വന്റി ട്വന്റി പരമ്പര ഇന്ത്യക്ക് സ്വന്തമായി. ഇന്ത്യൻ മണ്ണിൽ ആദ്യമായാണ് സൗത്ത് ആഫ്രിക്കൻ ടീമിനെ ഒരു ട്വന്റി ട്വന്റി പരമ്പരയിൽ ഇന്ത്യ തോൽപ്പിക്കുന്നത്.

ടോസ് നഷ്ടമായ ഇന്ത്യക്ക് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നു. എങ്കിലും ഇന്ത്യക്കായി ബാറ്റ് എടുത്തവർ എല്ലാം തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 20 ഓവറിൽ 237/3 എന്ന വൻ ടോട്ടലിലേക്ക് എത്തിച്ചേർന്നു. നായകൻ രോഹിത് ശർമ – 43, രാഹുൽ – 57, സൂര്യകുമാർ – 61, വിരാട് കോഹ്‌ലി 49* നോട്ട്ഔട്ട്, കാർത്തിക് 17* നോട്ട്ഔട്ട് എന്നിങ്ങനെ ആയിരുന്നു ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി ഡേവിഡ് മില്ലർ സെഞ്ചുറി നേടി എങ്കിലും വിജയത്തിൽ എത്താൻ കഴിഞ്ഞില്ല. 20 ഓവറിൽ 221/3 എന്ന നിലയിൽ അവരുടെ പോരാട്ടം അവസാനിച്ചു. വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് 69 റൺസ് നേടി പുറത്താകാതെ നിന്നു. മില്ലർ പുറത്താകാതെ 106* റൺസും എടുത്തു. നാല് ഓവറിൽ ഒരു മയ്ഡൻ അടക്കം വെറും 24 റൺസ് വഴങ്ങിയ ദീപക് ചാഹർ ഒഴികെയുള്ള ബോളർമാർ റൺസ് വാരിക്കൂട്ടി. അർഷദീപ് സിംഗ് ആദ്യ ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് എടുത്തുവെങ്കിലും താരം നാല് ഓവറിൽ ആകെ മൊത്തം 62 റൺസ് വിട്ടുകൊടുത്തു.

ഇന്ത്യൻ ബാറ്റിങ്ങിന് ഇടയിൽ നായകൻ രോഹിത് ശർമയുടെ വക ഒരു അപ്രതീക്ഷിത റിവ്യൂ എടുത്തത് രസകരമായ നിമിഷമായി. വെയിൻ പർണൽ എറിഞ്ഞ രണ്ടാം ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു സംഭവം. തന്റെ ലെഗ് സൈഡിലൂടെ പോയ പന്ത് അമ്പയർ വൈഡ് വിളിക്കാതിരുന്നത് രോഹിതിനേ ഞെട്ടിച്ചുകളഞ്ഞു. പന്ത് തുടയിലെ പാഡിൽ മുട്ടിയുരുമ്മി പോയിരുന്നു എന്നാണ് അമ്പയർ വീരേന്ദർ ശർമ കരുതിയത്. ഇതിനെതിരെ രോഹിത് തമാശരൂപേണ ഒരു റിവ്യൂ സിഗ്നൽ നൽകുകയായിരുന്നു. ക്രിക്കറ്റിൽ അങ്ങനെ വൈഡിന് വേണ്ടി റിവ്യൂ നൽകാൻ സാധിക്കില്ല. എങ്കിലും രോഹിത് ശർമ തന്നെ ആയിരുന്നു ശരി എന്ന് പിന്നീട് റീപ്ലേകളിൽ വ്യക്തമായി.