ഷോക്കിംഗ് റിഷാബ് ടീമിലില്ലേ??അഭിപ്രായം വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത് ശർമ്മ

വീണ്ടും ഒരിക്കൽ കൂടി ഇന്ത്യ : പാകിസ്ഥാൻ പോരാട്ടം. ക്രിക്കറ്റ്‌ ലോകത്ത് എക്കാലവും ആവേശം ഉണർത്തുന്ന ഇന്ത്യ : പാകിസ്ഥാൻ മത്സരം ഏഷ്യ കപ്പിൽ നടക്കുമ്പോൾ ടോസ് സമയത്ത് തന്നെ വമ്പൻ ഷോക്ക് സമ്മാനിക്കുകയാണ് ഇന്ത്യൻ സംഘം.

മത്സരത്തിൽ ടോസ് ഭാഗ്യം ഇന്ത്യൻ ടീം നേടിയപ്പോൾ എല്ലാവരിലും ഞെട്ടലായി മാറിയത് ഇന്ത്യൻ ടീം പ്ലെയിങ് ഇലവൻ തന്നെ. വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾ ഇന്ത്യൻ ജേഴ്സിയിലേക്ക് തിരികെ എത്തിയപ്പോൾ സർപ്രൈസ് ആയി മാറിയത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിനെ ഒഴിവാക്കിയത് തന്നെ.കഴിഞ്ഞ കളികളിൽ ഓപ്പണർ റോളിൽ എത്തിയ റിഷാബ് പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ആണ് ഇന്ത്യൻ ടീം കളിപ്പിക്കാൻ തീരുമാനിച്ചത്

ടോസ് സമയം റിഷാബ് പന്ത്, ദിനേശ് കാർത്തിക്ക് എന്നിവരിൽ വിക്കെറ്റ് കീപ്പർ റോളിൽ സീനിയർ താരമായ ദിനേഷിനാണ് നറുക്ക് വീണതെന്ന് ക്യാപ്റ്റൻ രോഹിത് അറിയിച്ചു.”ദിനേശ് കാർത്തിക്കും ഋഷഭ് പന്തും ഇന്ന് കളിക്കുന്നതിനിടയിൽ ഞങ്ങൾക്ക് എടുക്കേണ്ടി വന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കോളായിരുന്നു”ക്യാപ്റ്റൻ രോഹിത് ശർമ്മ അഭിപ്രായം വിശദമാക്കി

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh

Rate this post