ഈ വർഷത്തെ എല്ലാ മത്സരങ്ങളും മാറ്റിവെച്ചു .

0

ഏഷ്യൻ വോളീബോൾ കോൺഫെഡറേഷൻ ഇ വർഷത്തെ എല്ലാ ചാംപ്യൻഷിപ്പുകളും നിർത്തിവെച്ചതായി അറിയിച്ചു , മഹാമാരിയായി ലോകത്തു വ്യാപിച്ച കോവിഡ് 19 നു ശമനമില്ലാതായതായതാണ് കാരണം , ഒളിമ്പിക്സ് അടക്കം പല മത്സരങ്ങളും റീ ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട് ,പല എയിജ് കാറ്റഗറിയിലുമായി നിരവധി ചാംപ്യൻഷിപ്പുകളാണ് വിവിധ രാജ്യങ്ങളിൽ ഒരു കലണ്ടർ ഇയറിൽ ഏഷ്യൻ വോളീബോൾ കോൺഫെഡറേഷൻ സംഘടിപ്പിക്കുന്നത് , അതിൽ ഏഷ്യൻ ചാംപ്യൻഷിപ്പും ഈ വര്ഷം ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സ് അടക്കമുണ്ടായിരുന്നു , ഒളിമ്പിക്സ് രണ്ടു മാസങ്ങൾക്ക് മുന്നേ നടക്കില്ലാന്നു ഉറപ്പാക്കിയിരുന്നു .

ബീച്ച് ചാംപ്യൻഷിപ്പുകൾ മിക്കതും ഒഴിവാക്കി , മറ്റു പ്രധാനപ്പെട്ട മത്സരങ്ങൾ 2021 ലേക്ക് മാറ്റി , നേരത്തെ 2021 ൽ നിശ്ചയിച്ചിരുന്ന പല മത്സരങ്ങൾക്കും ഇനി മാറ്റങ്ങൾ ഉണ്ടാവും , ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മൂലം ലോകത്തെ പല കായിക വിനോദങ്ങളും നിർത്തിവെച്ചിരിക്കുകയാണ് , ഇപ്പോ ഇംഗ്ളീഷ് പ്രീമിയർ ലീഗടക്കം കുറച്ചധികം ലീഗുകളും ,വിൻഡീസും ഇംഗ്ലണ്ടുമടക്കമുള്ള ടെസ്റ്റ് ക്രിക്കറ്റുകളുമൊക്കെ ആരംഭിച്ചെങ്കിലും വോളിബോളിൽ ഒരു മത്സരവും ഇതുവരെ തുടങ്ങിയിട്ടില്ല .