പറക്കും ക്യാപ്റ്റൻ : സ്റ്റോക്സ് വിക്കെറ്റിനായി പറന്ന് ബുംറ!! വീഡിയോ

ഇന്ത്യ : ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടെസ്റ്റിൽ പോരാട്ടം കടുക്കുന്നു. ഒന്നാം ഇന്നിങ്സിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ടീം ഇന്ത്യ 416 റൺസ്‌ നേടിയപ്പോൾ രണ്ടാം ദിനം ഇംഗ്ലണ്ടിന് 5 വിക്കറ്റുകൾ നഷ്ടമായി.

എന്നാൽ മൂന്നാം ദിനം ഇന്ത്യക്ക് മുൻപിൽ ഭീക്ഷണിയായി മാറിയത് ബെയർസ്റ്റോ: ബെൻ സ്റ്റോക്സ് സഖ്യം തന്നെ ഇരുവരും അറ്റാക്കിങ് ഷോട്ടുകളിൽ കൂടി ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. കൂടാതെ ബെൻ സ്റ്റോക്സ് വിക്കെറ്റ് നേടാനുള്ള അവസരം താക്കൂർ നഷ്ടമാക്കി. ഈസി ക്യാച്ച് താക്കൂർ നഷ്ടമാക്കിയപ്പോൾ മറ്റൊരു മനോഹരമായ ക്യാച്ചിൽ കൂടി ബുംറ ആ വിക്കെറ്റ് ഇന്ത്യക്ക് നേടി നൽകി. താക്കൂർ ബോളിൽ വമ്പൻ ഷോട്ടിനുള്ള ബെൻ സ്റ്റോക്സ് ശ്രമം ബുംറയുടെ കൈകളിൽ അവസാനിച്ചു

വലത്തേ സൈഡിലേക്ക് അസാധ്യമായ ഒരു ഡൈവ് നടത്തിയാണ് ബുറ ഈ ഒരു ക്യാച്ച് സ്വന്തമാക്കിയത്. ബെൻ സ്റ്റോക്സ് പുറത്തായ ശേഷവും അറ്റാകിംഗ് ശൈലി തുടർന്ന ബെയർസ്റ്റോ തന്റെ ഫിഫ്റ്റി പിന്നിട്ടു. നേരത്തെ കിവീസ് എതിരെ തുടർച്ചയായ രണ്ട് സെഞ്ച്വറി നേടി മികച്ച ഫോമിലാണ് ബെയർസ്റ്റോ.

അതേസമയം ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കായി റിഷാബ് പന്ത് 146 റൺസ് നേടിയപ്പോൾ ജഡേജ 104 റൺസും ബുംറ വെടിക്കെട്ട് ബാറ്റിംഗുമായി 31 റൺസും നേടി. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ ക്യാപ്റ്റൻ ജസ്‌പ്രീത് ബുംറ ഫീൽഡിൽ കൂടി മുന്നിൽ നിന്നും നയിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇംഗ്ലണ്ട് ഇന്നിങ്സിലെ ആദ്യത്തെ മൂന്ന് വിക്കറ്റുകളും ബുംറ സ്വന്തമാക്കിയിരുന്നു.