13 സിക്സ് 13 ഫോർ 😍 162 റൺസ് 😳😳വെടിക്കെട്ടുമായി ജൂനിയർ എ ബി ഷോ

ക്രിക്കറ്റ്‌ ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അനവധി ആരാധകരെ സൃഷ്ടിച്ച ഒരു യുവ സൗത്താഫ്രിക്കൻ താരമാണ് ഡെവല്‍ഡ് ബ്രെവിസ്.ടി: 20 ക്രിക്കറ്റ് ഫോർമാറ്റിൽ തന്നെ എത്രത്തോളം മികച്ച ഒരു ഒരു ബാറ്റ്‌സ്മാൻ എന്നത് കഴിഞ്ഞ ഐപിൽ സീസണിൽ തന്നെ തെളിയിച്ച യുവ താരം ഒരൊറ്റ അണ്ടർ 19 ടൂർണമെന്റ് കൊണ്ട് തന്നെയാണ് സാക്ഷാൽ എ.ബി ഡിവില്ലേഴ്‌സിന്റെ പിന്‍ഗാമി എന്നുള്ള പേരും നേടിയത്

ജൂനിയർ എ. ബി എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ താരം വീണ്ടും ക്രിക്കറ്റ്‌ പ്രേമികൾക്ക് മുൻപിൽ ബാറ്റിംഗ് മികവ് കൊണ്ട് ഞെട്ടൽ സൃഷ്ടിക്കുകയാണ്. താരം കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗിലാണ് ബാറ്റ് കൊണ്ട് അസാധ്യ ഇന്നിങ്സിൽ കൂടി താണ്ഡവമാടിയത്.താരം വെറും 57 ബോളിൽ 13 ഫോറും 13 സിക്സ് അടക്കം അടിച്ചെടുത്തത് 162 റൺസുകൾ. അനവധി റെക്കോർഡുകൾ അടക്കം മറികടന്നാണ് ബ്രെവിസ് ഇന്നിങ്സ്.

ടി :20 ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വെടികെട്ട് ഇന്നിങ്സുകളിൽ ഒന്നാണ് ജൂനിയർ എ. ബി കാഴ്ചവെച്ചത്. താരം വെടികെട്ട് ഇന്നിങ്സിനെ സോഷ്യൽ മീഡിയയിൽ സാക്ഷാൽ ഡിവില്ലേഴ്‌സ് അടക്കം പുകഴ്ത്തി. മുൻ താരങ്ങൾ അടക്കം ഇത് സ്പെഷ്യൽ ഇന്നിങ്സ് എന്നും അഭിപ്രായപെട്ടു.

ഇക്കഴിഞ്ഞ അണ്ടർ 19 ലോകക്കപ്പിൽ റൺസുകൾ അടിച്ചുകൂട്ടിയ ബ്രെവിസ് അവസാന ഐപിൽ സീസണിൽ മുംബൈ ഇന്ത്യൻസ് കുപ്പിയത്തിലും തിളങ്ങി. ഉടനെ തന്നെ ദേശീയ ടീമിലേക്ക് സ്ഥാനം ആഗ്രഹിക്കുന്ന താരം കഠിന പരിശീലനം അടക്കം തുടരുകയാണ്.