3 ചേരുവകൾ കൊണ്ട്‌ വെറും 15 മിനിറ്റിൽ നാവിൽ അലിഞ്ഞിറങ്ങും മധുരമൂറും ഹൽവ |Bombay Karachi Halwa Recipe

 Bombay Karachi Halwa Recipe Malayalam : 15 മിനിറ്റ് കൊണ്ട് ഹൽവ തയ്യാറാക്കി എടുക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ അങ്ങനെ വിശ്വസിക്കാതിരിക്കാൻ പറ്റില്ല അത്രയും എളുപ്പത്തിൽ ഒരു തയ്യാറാക്കുന്ന ഒരു ഹൽവയാണ്തയ്യാറാക്കാൻ വേണ്ടത് കോൺഫ്ലവർ ആണ്‌ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കലക്കിയെടുക്കുക…

കലക്കിയത് മാറ്റിവയ്ക്കാം മറ്റൊരു പാത്രത്തിൽ വെള്ളം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് അതിലേക്ക് ആവശ്യത്തിനുള്ള വെള്ളംചേർത്ത് പഞ്ചസാരപ്പാനി ആക്കിയതിനു ശേഷം അതിലേക്ക് നാരങ്ങ നീര് കൂടി ചേർത്തു കൊടുക്കാം…

വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക, അതിലേക്ക് കോൺഫ്ലവർ കലക്കിയത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇതെല്ലാം ഒന്നായി ചേർന്ന് കഴിയുമ്പോൾ അതിലേക്ക് ഓറഞ്ച് കളർഫുൾ റോഡ് ചേർത്തുകൊടുത്തു അതിലേക്കു ഏലക്കപ്പൊടിയും ചേർത്ത്, ആവശ്യത്തിന് നെയ്യ് ചേർത്ത് വീണ്ടും ഇളക്കി കൊടുക്കുക. കുറച്ച് സമയം കഴിയുമ്പോൾ ഇത് കട്ടിയായി തുടങ്ങും കുറുകി തുടങ്ങുന്നതിനനുസരിച്ച് നെയ്യ് ചേർത്തു കൊടുക്കാവുന്നതാണ്. വളരെ രുചികരം ആണ് ഈ ഒരു ഹൽവ അത് മാത്രമല്ല പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും.

15 മിനിറ്റോളം കഴിയുമ്പോൾ കറക്റ്റ് പാകത്തിനായി വന്നിട്ടുണ്ടാകും ഒരു ട്രെയിനിലേക്ക് ആവശ്യത്തിന് നെയ്യ്തടങ്ങിയ ശേഷം ഹൽവ അതിലേക്ക് ഒഴിച്ച് കൊടുത്തു കറക്റ്റ് അരമണിക്കൂർ തണുക്കാനായിട്ട് വയ്ക്കുക.അരമണിക്കൂർ കഴിയുമ്പോൾ സാധാരണ ഹൽവ പോലെതന്നെ നമുക്ക് കിട്ടുന്നതാണ് ഇതിനുള്ളിലേക്ക് നട്സ്ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന സമയത്ത് ഇതൊക്കെ ചേർത്ത് കൊടുത്താൽ കാണാനും നല്ല ഭംഗിയായിരിക്കും.

Rate this post