ഒന്നല്ല മൂന്ന് ഗോൾ 😱ഗോൾ മഴയിൽ ആറാടി ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്
നിർണായക മത്സരത്തിൽ കൊമ്പു കുലുക്കി വമ്പുകാട്ടി കൊമ്പന്മാർ. ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി പ്ലെ ഓഫ് പ്രതീക്ഷകൾ സജീവാക്കി. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന അര്‍ജന്റീനിയൻ താരം പെരേര ഡയസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ടു ഗോളുകളും നേടിയത്. ലൂണയുടെ ഫ്രീകിക്കിൽ നിന്നുമാണ് മൂന്നാമത്തെ ഗോൾ പിറന്നത്.
എന്നാൽ മൂന്നു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നയിക്കെതിരെ നിർണായക പോരാട്ടത്തിനിറങ്ങിയത്. ഡയസും ,ഹോർമിപാമും ടീമിൽ തിരിച്ചെത്തിയപ്പോൾ സഹൽ ടീമിന് പുറത്തായി. കളിയുടെ തുടക്കത്തിൽ ചെന്നയിക്കായിരുന്നു ആധിപത്യം.മധ്യനിരയില്‍ പന്ത് നേടുന്നതില്‍ ജയിച്ചെങ്കിലും ഗോളിലേക്ക് വഴി തുറക്കാന്‍ അവര്‍ക്കായില്ല.പതിമൂന്നാം മിനിറ്റില്‍ ബോക്സിന് പുറത്ത് ഹോര്‍മിപാമിന്റെ ഫൗളില്‍ ചെന്നൈയിന് ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കേണ്ടതായിരുന്നു.ഫ്രീ കിക്ക് എടുത്ത വ്ളാഡിമിര്‍ കോമാന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലിന്റെ കൈയില്‍ തട്ടി ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി.
എന്നാൽ അതിനു ശേഷം പതിയെ കളിയിലേക്ക് തിരിച്ചു വന്ന ബ്ലാസ്റ്റേഴ്സ് കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചു.പതിനഞ്ചാം മിനിറ്റില്‍ ബോക്സിനകത്തു നിന്ന് വാസ്ക്വസ് കൊടുത്താൽ പാസിൽ നിന്നും ഡയസിന്റെ ഷോട്ട് ബ്ലോക്ക് ചെയ്തു. 25 ആം മിനുട്ടിൽ വീണ്ടും ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് മുതലാക്കാനായില്ല. പെരേര ഡിയസ് ഒരു ഗോൾഡൻ അവസരം ആദ്യ പകുതിയിൽ നഷ്ടമാക്കുന്നത് കാണാൻ ഇടയായി. 38ആം മിനുട്ടിൽ വാസ്കസിന്റെ ഒരു പാസിൽ നിന്നായിരുന്നു ഡിയസിന്റെ മിസ്. ഫ്രീ കിക്കില്‍ നിന്ന് വാസ്ക്വസ് നല്കിയ അളന്നുമുറിച്ച ക്രോസില്‍ തുറന്ന ലഭിച്ച സുവര്‍ണാവസരം ആരു മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജോര്‍ജെ പെരേര ഡയസ് നഷ്ടമാക്കി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയെ ഡയസിനുണ്ടായിരുന്നുള്ളൂവെങ്കിലും ഡയസിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. 42 ആം മിനുട്ടിൽ ചെന്നയിയും നല്ലൊരു അവസാനം കളഞ്ഞു കുളിച്ചു.
രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടാൻ സഹലിനെ ഇറക്കി. രണ്ടാം പകുതിയുടെ ആരംഭം മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചു. അതിന്റെ ഫലമെന്നോണം 52 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നെടുകയും ചെയ്തു. പെരേര ഡയസ് ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഖബ്ര കൊടുത്ത പന്ത് ഉയരത്തിൽ ഉയർന്നു ചാടി ലൂണ ഫ്ലിക്ക് ചെയ്ത ബോക്സിലേക്ക് ഇടുകയും ഡയസ് കീപ്പർ മറികടന്നു വലയിലാക്കി. 55 ആം മിനുട്ടിൽ ഡയസിലോടോപ് ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും നേടി. ലെസ്കോവിച്ചും വാസ്ക്വസും തമ്മിൽ നടത്തിയ ലോങ്ങ് പാസിൽ നിന്നും ബോൾ ലഭിച്ച സ്റ്റാലിൻ തൊടുത്ത ഷോട്ട് ക്രോസ് ബാറിൽ തട്ടിയപ്പോൾ റീബൗണ്ട് ഹെഡ്ഡറിലൂടെ ഡയസ് വലയിലെത്തിച്ചു.
ഗോൾ നേടിയതിനു ശേഷം പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ നൽകി, ചെന്നൈയിൻ ഒരു ഗോൾ മടക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു. ഇഞ്ചുറി ടൈമിൽ ലൂണയുടെ ഫ്രീകിക്കിൽ നിന്നും ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ ഗോളും വിജയവും ഉറപ്പിച്ചു.