
അറിയാമോ ഈ അത്ഭുത ചെടിയ്ക്കുറിച്ച്!! നീല കൊടുവേലിയുടെ അത്ഭുത ഗുണങ്ങളെക്കുറിച്ച് പുതു തലമുറ അറിഞ്ഞിരിക്കണം | Benefits Of Neela Koduveli Plant
Benefits Of Neela Koduveli Plant Malayalam : കഥകളിലും മറ്റും കേട്ടുപഴകിയ ഔഷധമൂല്യമുള്ള ഒരു സസ്യമാണ് നീലക്കൊടുവേലി. നീലക്കൊടുവേലിയെ പറ്റി നിരവധി ഊഹാപോഹങ്ങൾ നില നിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നീലക്കൊടുവേലിയെ പറ്റി പലർക്കും അറിയാത്ത ചില രഹസ്യങ്ങൾ അറിഞ്ഞിരിക്കാം. സാധാരണയായി കാടുകളിലും മറ്റുമാണ് നീലക്കൊടുവേലി കണ്ടു വരുന്നത്. പണ്ടുകാലം തൊട്ടുതന്നെ പല ഔഷധ കൂട്ടുകളിലും നീലക്കൊടുവേലി ഉപയോഗിച്ചിരുന്നു.
ഇതിനെ ഒരു അത്ഭുത സസ്യമായി പറയാനുള്ള ഒരു പ്രധാന കാരണം വെള്ളത്തിൽ ഇട്ടാൽ വെള്ളത്തിന്റെ ഒഴുക്കിന് നേർ വിപരീതമായി ഇതിന്റെ ഇല ഒഴുകും എന്നതാണ്. എന്നാൽ ഈയൊരു കാഴ്ച കണ്ടവർ വളരെ വിരളമാണ് എന്നത് മറ്റൊരു സത്യം. നീലക്കൊടുവേലി കൂടാതെ, ചെത്തിക്കൊടുവേലി, വെള്ളക്കൊടുവേലി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളും ഈ ഒരു ചെടിക്കുണ്ട്. ഇത് നേരിട്ട് കഴിക്കാനായി പാടുള്ളതല്ല. ചുണ്ണാമ്പ് വെള്ളത്തിലിട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ.
