ബേസിലിന് മുന്നിലും തോറ്റ് സഞ്ജുവും ടീമും!!! ബേസിൽ എത്തിയത് ആഘോഷമാക്കി മലയാളികൾ

നവി മുംബൈയിലെ ഡോ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 58-ാം മത്സരത്തിന് നേരിട്ട് സാക്ഷിയാവാൻ കേരളത്തിൽ നിന്നുള്ള സഞ്ജു സാംസണിന്റെ സെലിബ്രിറ്റി ഹാർഡ്കോർ ഫാൻ മുംബൈലെത്തി. ‘മിന്നൽ മുരളി’, ‘ഗോദ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും നടനുമായ ബേസിൽ ജോസഫ് ആണ്, ഭാര്യ എലിസബത്തുമൊത്ത് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ – രാജസ്ഥാൻ റോയൽസ് മത്സരം വീക്ഷിക്കാൻ എത്തിയത്.

രാജസ്ഥാൻ റോയൽസിന്റെ ജേഴ്‌സി അണിഞ്ഞ ദമ്പതികൾ, മലയാളി താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിന്റെ സപ്പോർട്ടേഴ്‌സ് ആയിയാണ് സ്റ്റേഡിയത്തിൽ ഇരിക്കുന്നത്. ഇരുവരും സ്റ്റേഡിയത്തിലുണ്ട് എന്ന വിവരം, ബേസിൽ ജോസഫ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ചത്. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിന്റെ സ്റ്റാൻഡിൽ ഭാര്യ എലിസബത്തുമൊത്ത് രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ നിൽക്കുന്ന ചിത്രമാണ് ബേസിൽ പങ്കുവെച്ചത്.

നടൻ ബേസിൽ ജോസഫുമായി സഞ്ജു സാംസൺ വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നത്. ഒരു യൂട്യൂബ് ചാനലിൽ ബേസിലും സഞ്ജുവും ഒരുമിച്ച് നടത്തിയ ടോക്ക് ഷോ, ആ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന്, താൻ സഞ്ജുവിന്റെ കടുത്ത ആരാധകനാണ് എന്ന് ബേസിൽ പറഞ്ഞിരുന്നു.

മത്സരത്തിലേക്ക് വന്നാൽ, ആർ അശ്വിൻ (50), ദേവ്ദത് പടിക്കൽ (48) എന്നിവരുടെ പിൻബലത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ്‌,മിച്ചൽ മാർഷ്, ഡേവിഡ് വാർണർ എന്നിവരുടെ അർദ്ധ സെഞ്ച്വറി പ്രകടനം കരുത്തിൽ ജയം സ്വന്തമാക്കി.