ഇരുപത് വയസ്സുകാരന്റെ മികവ് 😱ലക്ക്നൗ ടീമിന്റെ രക്ഷകൻ :ആരാണ് ഈ യുവ താരം

എഴുത്ത് :മിഥുൻ കുമാർ;മറ്റേത് ദിവസത്തേയും പോലെ,ദി നൈസ് & അപ്പ് റൈറ്റ് സീം എന്ന “ഓൾഡ് സ്കൂൾ കോൺസെപ്റ്റിൽ ” ഉറച്ച് നിന്നുകൊണ്ട് ഇരുവശങ്ങളിലേക്കും ആ പന്തിനെ ചലിപ്പിച്ചുകൊണ്ട് ലക്നൗ ടോപ് ഓഡറിനെ കീറിയെറിഞ്ഞ് ലാലാ കയ്യടി നേടുന്നൊരു രംഗത്തിലേക്ക്

നാലാം ഓവറിൽ നടന്നിറങ്ങി ദീപക് ഹൂഡയെന്ന അഞ്ചാം നമ്പറുകാരൻ കളിച്ചവസാനിപ്പിക്കുന്ന ,ആ ഇന്നിങ്സിനേക്കാളും മനസ്സിൽ കയറി കൂടുന്നത് ആയുഷ് ബഡാനി എന്ന ആറാം നമ്പറുകാരൻ ഡൽഹിക്കാരന്റേതാണ്!വെറും ഒരു t20 ഇന്നിങ്സിന്റെ മാത്രം പരിചയത്തോട് കൂടി IPL എന്ന പ്രഷർ ഹെല്ലിലേക്ക് കാലുവെക്കുന്ന ഒരു യുവ ബാറ്റർ,ആ പ്രഷർ സിറ്റുവേഷനിൽ വീണ് പോകുന്നു എന്ന് തോന്നിപ്പിക്കുന്ന തുടക്ക സാഹചര്യത്തിൽ നിന്നും എത്ര മനോഹരമായിട്ടാണ് തന്റെ ഇന്നിങ്സിനെ ആ പയ്യൻ പേസ് ചെയ്യുന്നത്കമ്പോസ് ചെയ്യുന്നത്.

സിംഗിളുകൾ പോലും കണ്ടെത്താൻ പ്രയാസപ്പെടുന്ന ഒരു തുടക്കത്തിന്റെ മറയിൽ നിന്നും മനോഹരമായ ഷോട്ടുകളിലൂടെ ഹാർദിക് പാണ്ട്യക്കെതിരെ തുടർച്ചയായി നേടുന്ന ബൗണ്ടറികൾ

146 kmph ൽ എത്തുന്ന ലോക്കി ഫെർഗുസനെയും,റഷീദ് ഖാനെയും സ്റ്റാൻഡ്സിലെത്തിക്കുന്ന മനോഹരമായ ഷോട്ടുകൾ,അവസാന ഓവറിൽ പൂർത്തിയാക്കുന്ന ആ ഇന്നിങ്സ് ,Simply Power,Poise & Class.

Rate this post