
ധവാനോട് അശ്വിന്റെ കരുണ…. ഷോക്കായി ബട്ട്ലർ!! കാണാം വീഡിയോ |Ashwin warned Dhawan
Ashwin warned Dhawan;വീണ്ടും മൈതാനത്ത് മങ്കാദിങ് ശ്രമം നടത്തി രവിചന്ദ്രൻ അശ്വിൻ. രാജസ്ഥാന്റെ പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിലാണ് അശ്വിൻ വീണ്ടും മങ്കാദിങ് ശ്രമം നടത്തിയത്. മത്സരത്തിൽ പഞ്ചാബ് ഇന്നിങ്സിന്റെ ഏഴാം ഓവറിലാണ് സംഭവം നടന്നത്. ഇത്തവണ പഞ്ചാബിന്റെ നായകൻ ശിഖർ ധവാനായിരുന്നു നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് പഞ്ചാബ് ഓപ്പണർമാർ ടീമിന് നൽകിയത്. ശിഖർ ധവാനും പ്രഭ്സിംറാനും ആദ്യ ഓവറുകളിൽ രാജസ്ഥാൻ ബോളർമാരെ തലങ്ങും വിലങ്ങും ആക്രമിച്ചു.
ഇതിനുശേഷമായിരുന്നു ഏഴാം ഓവർ എറിയാൻ അശ്വിൻ എത്തിയത്. ഓവറിലെ നാലാം ബോളെറിയാൻ വന്ന അശ്വിൻ പെട്ടെന്ന് ബോളിംഗ് ആക്ഷൻ നിർത്തുകയായിരുന്നു. ഈ സമയത്ത് നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന ധവാൻ ക്രീസിന് വെളിയിലായിരുന്നു. അശ്വിൻ ബോളിംഗ് ആക്ഷൻ നിർത്തിയതോടെ, ഭയന്ന ധവാൻ ഓടി ക്രീസിലേക്ക് കയറി. ഈ സമയത്ത് രാജസ്ഥാൻ താരം ജോസ് ബട്ലറുടെ മുഖഭാവം വളരെ ആവേശം സൃഷ്ടിച്ചു. മുൻപ് രവിചന്ദ്രൻ അശ്വിൻ ബട്ലറെ മങ്കാദിങ് ചെയ്തത് വലിയ വിവാദമായിരുന്നു. എന്നിരുന്നാലും നിലവിൽ മങ്കാദിങ് ഒരു ലീഗൽ പുറത്താക്കൽ രീതിയാണ്.
മത്സരത്തിൽ മികച്ച ബോളിംഗ് തന്നെയാണ് രവിചന്ദ്രൻ അശ്വിൻ കാഴ്ചവച്ചത്. രാജസ്ഥാന്റെ മറ്റു ബോളർമാരെ പഞ്ചാബ് കിംഗ്സ് അടിച്ചുതകർക്കുകയുണ്ടായി. എന്നാൽ അശ്വിൻ നിശ്ചിത 4 ഓവറുകളിൽ 25 റൺസ് മാത്രമാണ് വിട്ടു നൽകിയത്. മാത്രമല്ല അപകടകാരിയായ സിക്കന്ദർ റാസയുടെ വിക്കറ്റ് വീഴ്ത്താനും രവിചന്ദ്രൻ അശ്വിന് സാധിച്ചു. മത്സരത്തിൽ 198 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാനായി രവിചന്ദ്രൻ അശ്വിനായിരുന്നു ഓപ്പണിങ് ഇറങ്ങിയത്. എന്നാൽ ബാറ്റിംഗിൽ അശ്വിന് ശോഭിക്കാനായില്ല. മത്സരത്തിൽ പൂജ്യനായി ആയിരുന്നു അശ്വിൻ കൂടാരം കയറിയത്.
Ashwin warns Dhawan for Mankading and Cameraman shows Buttler.pic.twitter.com/WDJSRFpvAD
— CricketGully (@thecricketgully) April 5, 2023
രാജസ്ഥാനായി സഞ്ജു സാംസനും(42) ഹെറ്റ്മെയ്റും(36) ധ്രുവ് ജൂറലും(32) അവസാന ഓവറുകളിൽ അടിച്ചുതകർത്തു. എന്നാൽ മത്സരത്തിൽ 5 റൺസിന് രാജസ്ഥാൻ പരാജയപ്പെടുകയാണ് ഉണ്ടായത്. പഞ്ചാബ് നിരയിൽ നാല് ഓവറുകളിൽ കേവലം 30 റൺസ് മാത്രം മടങ്ങി നാല് വിക്കറ്റ് നേടിയ നതാൻ എലിസ് മികച്ച പ്രകടനം കാഴ്ചവച്ചു. ടൂർണമെന്റിലെ പഞ്ചാബിന്റെ തുടർച്ചയായ രണ്ടാം വിജയമാണ് ഗുവാഹത്തിയിൽ പിറന്നത്. ഇതാദ്യമായാണ് ഒരു ഐപിഎൽ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും പഞ്ചാബ് വിജയിക്കുന്നത്.Ashwin warned Dhawan