പരാഗിനായി സഞ്ജു സൂപ്പർ നീക്കം 😱😱ബാറ്റിങ്ങിൽ നിന്നും പിന്മാറി അശ്വിൻ

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ടീമുകൾ പോരാട്ടത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും രാഹുൽ ക്യാപ്റ്റനായ ലക്ക്നൗവും ഏറ്റുമുട്ടുമ്പോൾ ആരാധകർ എല്ലാം തന്നെ പ്രതീക്ഷിക്കുന്നത് വാശി നിറഞ്ഞ മത്സരം. ടോസ് നഷ്ടമായ രാജസ്ഥാൻ ടീം ആദ്യം ബാറ്റ് ചെയ്ത് നേടിയത് 165 റൺസ്‌

ഒരിക്കൽ കൂടി ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയൽസ് ടീം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റൺസ്‌ അടിച്ചെടുത്തപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഹെറ്റ്മയർ അർദ്ധ സെഞ്ച്വറി പ്രകടനം.ഒരുവേള നൂറ്‌ പോലും കടക്കില്ല എന്ന് കരുതിയ രാജസ്ഥാൻ ടോട്ടൽ 165 കടത്തിയത് വെറും 36 പന്തില്‍ 59 റണ്‍സെടുത്ത ഹെറ്റ്മയർ തന്നെയാണ്. താരം ഒരു ഫോറും 6 സിക്സും നെടി. ഹെറ്റ്മയർ ഒപ്പം ആശ്വനും ബാറ്റിങ്ങിൽ തിളങ്ങിആറാം നമ്പറിൽ ബാറ്റിങ് ചെയ്യാൻ എത്തിയ അശ്വിൻ വെറും 23 ബോളിൽ രണ്ട് സിക്സ് അടക്കം 28 റൺസ്‌ നെടി.

എന്നാൽ ഇന്നിങ്സ് പതിനെട്ടാം ഓവറിൽ അശ്വിൻ വിക്കെറ്റ് നഷ്ടമാകാതെ തന്നെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചു. ഇന്നിങ്സ് പതിനെട്ടാം റൂൾസ് പ്രകാരം റിട്ടയർഡ് ഔട്ട്‌ ആയി ആണ് അശ്വിൻ മടങ്ങിതത്. അവസാന 10 ബോളുകളിൽ സ്ട്രൈക്ക് ലഭിക്കുമ്പോൾ പരാഗ് വമ്പൻ ഷോട്ടുകൾ കളിക്കട്ടെ എന്നുള്ള രാജസ്ഥാൻ റോയൽസ് പ്ലാനിനാണ് അശ്വിൻ മടങ്ങിയത്. ഇതിനകംതന്നെ അശ്വിൻ ഈ ഒരു നടപടി ചില ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ഐപിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു താരം ഐപിഎല്ലിൽ റിട്ടയേർഡ് ഔട്ട്‌ ആയി മടങ്ങുന്നത്.അതേസമയം അശ്വിൻ പിന്നാലെ എത്തിയ റിയാൻ പരാഗ് ഹോൾഡർ എറിഞ്ഞ അവസാന ഓവറിൽ സിക്സ് അടിച്ചാണ് രാജസ്ഥാൻ സ്കോർ 160 കടത്തിയത്.നേരത്തെ മലയാളി താരവും നായകനുമായ സഞ്ജുവിന്റ വിക്കെറ്റ് ഹോൾഡർ വീഴ്ത്തിയിരുന്നു