മരുമകൻ വന്നതിന് ശേഷം ഇത് ആദ്യ ആഘോഷം; ഭർത്താവിന്റെ പിറന്നാൾ തകർത്താഘോഷിച്ച് ആശ ശരത്തും മക്കളും!! | Asha Sharath Husband Birthday Celebration Viral

Asha Sharath Husband Birthday Celebration Viral Malayalam : വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താര കുടുബമാണ് നടി ആശാ ശരത്തും കുടുംബവും . ആശയ്‌ക്കൊപ്പം തന്നെ മകൾ ഉത്തരയും സിനിമയിൽ തന്റെ കാലുറപ്പിച്ചു കഴിഞ്ഞു. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന ഉത്തര തന്റെ വീട്ടിലെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളും അടിക്കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

ഭാര്യ ആശയ്ക്കും മക്കൾക്കും എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുന്ന പിതാവ് ശരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മക്കൾ ഇരുവരും പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ളത്. നിങ്ങളെപ്പോലെ ഒരു അച്ഛനെ കിട്ടിയത് വളരെ അനുഗ്രഹമാണ്. അച്ഛൻ ഇല്ലാതെ ഞങ്ങൾ പൂർണ്ണമാകുന്നില്ല. ലോകത്തിലെ ഏറ്റവും അമയിസിംഗ് ആയ അച്ഛന് പിറന്നാൾ ആശംസകൾ എന്നാണ് മൂത്ത മകൾ ഉത്തര തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ രണ്ടാമത്തെ മകളായ കീർത്തന വളരെ രസകരമായ രീതിയിലാണ് അച്ഛന് പിറന്നാളാശംസകൾ നേർന്നിരിക്കുന്നത്.

Asha Sharath Husband Birthday Celebration Viral
Asha Sharath Husband Birthday Celebration Viral

ഒരിക്കൽ അച്ഛൻ തന്നോട് പറഞ്ഞു ഇടിമിന്നലിൽ മിന്നൽ വരുന്നത് ദൈവം നമ്മുടെ ഫോട്ടോ എടുക്കുന്നതാണെന്നാണ്. ഇത്രയും ഫണ്ണി ആയിട്ടുള്ള അച്ഛന് പിറന്നാൾ ആശംസകൾ എന്നാണ് പോസ്റ്റ് ചെയ്യുന്നത്. ആശാ ശരത്തിനും മക്കൾക്കും എല്ലാ പിൻബലവും നൽകി ഒപ്പം നിൽക്കുന്ന വ്യക്തിയാണ് ശരത്ത്. ചെറിയ പ്രായത്തില്‍ തന്നെ തന്റെ വിവാഹം കഴിഞ്ഞുവെന്ന് മുന്‍പ് ഒരിക്കൽ ഒരു അഭിമുഖത്തില്‍ ആശ പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ ഉടനെ തന്നെ താൻ ഭർത്താവിനൊപ്പം ദുബായിലേക്ക് പോരുകയായിരുന്നുവെന്നും പിന്നീട് ജീവിതം ദുബായിൽ ആയിരുന്നു എന്നും നടി പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ നല്ലതും മോശവുമായ കാലത്തും സങ്കടത്തിലും സന്തോഷത്തിലും വേദനയിലും പരസ്പരം മനസിലാക്കിയും പിന്തുണ നല്‍കിയും ഞങ്ങള്‍ ഒരുമിച്ചായിരുന്നു സഞ്ചരിച്ചതെന്നും നടി പറഞ്ഞിട്ടുണ്ട്. എന്തായാലും മക്കളുടെ രണ്ടിന്റെയും പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി താരങ്ങളും ആരാധകരുമാണ് എത്തിയിട്ടുള്ളത്. Asha Sharath Husband Birthday Celebration Viral

 

View this post on Instagram

 

A post shared by Uthara Sharath (@uthara.sharath)

 

View this post on Instagram

 

A post shared by Asha Sharath (@asha_sharath_official)

 

View this post on Instagram

 

A post shared by Keerthana Sharath (@notcakke)

Rate this post