ഇന്ത്യ തോറ്റാൽ ഈ സെഞ്ച്വറിയും പാഴായി മാറും 😱വീണ്ടും റിഷാബ് പന്ത് ലാക്കി സ്റ്റാർ

എഴുത്ത് :സന്ദീപ് ദാസ്;ഋഷഭ് പന്തിൻ്റെ ഇന്നിംഗ്സിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ; അതിലേറെ സങ്കടവുമുണ്ട്.സാഹചര്യം മനസ്സിലാക്കി ഋഷഭിൻ്റെ കൂടെ നിൽക്കാൻ ഒരു പങ്കാളി പോലും ശ്രമിച്ചില്ല എന്ന് പറയേണ്ടിവരും. എല്ലാവരും ലൂസ് ഷോട്ടുകൾ കളിച്ചാണ് പുറത്തായത്.ഓഫ്സ്റ്റംമ്പിന് പുറത്ത് ഓൺ ദ അപ് ഡ്രൈവിന് ശ്രമിച്ച അശ്വിൻ,പേടിച്ച് ബാറ്റ് ചെയ്ത താക്കൂർ,ഒഴിവാക്കാമായിരുന്ന പന്തിൽ ബാറ്റുവെച്ച ഉമേഷ്,ബിഗ് ഷോട്ടുകൾക്ക് തുനിഞ്ഞ് കീഴടങ്ങിയ ഷമിയും ബുംറയും

ഇവരോടൊപ്പം ബാറ്റ് ചെയ്ത് ഋഷഭ് സെഞ്ച്വറി പൂർത്തിയാക്കിയത് തന്നെ മഹാത്ഭുതമാണ്!ലോവർ ഓർഡർ ബാറ്റ്സ്മാൻമാർ പിഴവുകൾ വരുത്തുന്നത് സ്വാഭാവികമാണ്. മറ്റേയറ്റത്ത് ഒരു റെഗുലർ ബാറ്റർ ഇല്ലായിരുന്നുവെങ്കിൽ അവരുടെ ഈ അപ്രോച്ച് അംഗീകരിക്കപ്പെടുമായിരുന്നു. പക്ഷേ ഋഷഭ് ആത്മവിശ്വാസത്തോടെ ഷോട്ടുകൾ കളിച്ചിരുന്ന സമയത്ത് ലോവർ ഓർഡർ ബാറ്റർമാരുടെ ദൗത്യം പരമാവധി നേരം പിടിച്ചുനിൽക്കുക എന്നതായിരുന്നു. ഡിഫെൻഡ് ചെയ്യാനുള്ള ശ്രമത്തിനിടയിൽ അവർ ഔട്ടായാലും സാരമില്ലായിരുന്നു

ഋഷഭ് വളരെ കാൽക്കുലേറ്റഡ് ആയിട്ടാണ് കളിച്ചത്. പലപ്പോഴും ഓവറിലെ അവസാന രണ്ട് പന്തുകളിൽ മാത്രമാണ് വാലറ്റത്തെ എക്സ്പോസ് ചെയ്തത്. എന്നിട്ടും ഷമിയൊക്കെ ഗ്ലോറി ഷോട്ടിന് പുറകെ പോയത് അവിശ്വസനീയമായിരുന്നു.അപ്പോൾ പുജാരയും രഹാനെയും എന്തുചെയ്തു എന്ന ചോദ്യം വരും. അവർ ഒരു പരാമർശം പോലും അർഹിക്കുന്നില്ലല്ലോ!

ഇന്ത്യൻ ബോളർമാർക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ്. മനസ്സുവെച്ചാൽ ജയിക്കാവുന്ന സ്കോർ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യ ഈ കളി തോറ്റാൽ ഋഷഭിൻ്റെ സെഞ്ച്വറി വിസ്മൃതിയിലേയ്ക്ക് മറയും. ജയിച്ചാൽ ക്രിക്കറ്റ് ഉള്ള കാലത്തോളം ഋഷഭ് ഓർമ്മിക്കപ്പെടും.അയാൾ അത് അർഹിക്കുന്നു. ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയ ഇന്ത്യൻ ബോളർമാർക്ക് തിരുത്താനുള്ള സമയമാണ് ഇനി.