ആർക്കും അവനെ തഴയാനാകില്ല😳😳 അവൻ ലോകക്കപ്പ് കളിക്കും!!

ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പിന് പിന്നാലെ, ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, ഏഷ്യ കപ്പ്‌ ടി20 ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് ഓരോ കളിക്കാരുടെയും ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള സാധ്യതയെ സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ബാറ്റിംഗ് ഡിപ്പാർട്മെന്റിൽ ശക്തരായ ഇന്ത്യയ്ക്ക് ഇപ്പോൾ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ആണ് തലവേദന ആയിരിക്കുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്ട്മെന്റിനെ നയിക്കേണ്ടിയിരുന്ന ജസ്‌പ്രീത് ബുംറ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. പരിക്ക് മൂലം ഏഷ്യ കപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന ബുംറ, ലോകകപ്പ് ടീമിലേക്ക് തിരിച്ചുവരുമോ എന്ന കാര്യത്തിൽ ഇപ്പോൾ സംശയം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബോളർമാരായി ആരൊക്കെ ഇടം പിടിക്കും എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്.

അതേസമയം, ഇന്ത്യയുടെ യുവ പേസർ അർഷദീപ് സിംഗ് ടി20 ലോകകപ്പ് ടീമിൽ ഉണ്ടാകും എന്ന് ഉറപ്പിച്ചു പറയുകയാണ് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്. ഒരു ഇടങ്കയ്യൻ പേസർ എന്നത് അർഷദീപ് സിംഗിന് ഗുണകരമാകും എന്ന് പറഞ്ഞ ഗണേഷ്, കഴിഞ്ഞ ഐപിഎൽ സീസണിലെയും സമീപകാലത്ത് ഇന്ത്യക്ക് വേണ്ടി നടത്തിയ പ്രകടനങ്ങളുടെയും അടിസ്ഥാനത്തിലാണ് താൻ അർഷദീപ് സിംഗിന്റെ പേര് ആത്മവിശ്വാസത്തിൽ പറയുന്നത് എന്നും ഗണേഷ് പറഞ്ഞു.

ഇന്ത്യൻ ടീമിലെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് എന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് പേരെടുക്കാൻ സാധിച്ച അർഷദീപ് സിംഗിന്റെ പ്രധാന ആകർഷണം അദ്ദേഹത്തിന്റെ പന്തിന്മേലുള്ള നിയന്ത്രണം ആണ്. അർഷദീപ് സിംഗിന്റെ ലൈനും ലെങ്തും അടങ്ങിയ ബോളുകൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, ടി20 ലോകകപ്പിൽ ഇടം പിടിക്കാൻ സാധ്യതയുള്ള ഫാസ്റ്റ് ബൗളർമാരുടെ ലിസ്‌റ്റിൽ മുൻപന്തിയിൽ തന്നെ ഈ യുവ താരം ഉണ്ട്.