രണ്ടാം മലിംഗ ഇതാ ജനിച്ചു 😵‍💫😵‍💫തീതുപ്പി ദൈവ പുത്രൻ.. മാരക യോർക്കർ!! കാണാം വീഡിയോ

മുംബൈ ഇന്ത്യൻസിന്റെ പഞ്ചാബിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ യോർക്കർ ബോളിൽ വിക്കറ്റ് സ്വന്തമാക്കി അർജുൻ ടെണ്ടുൽക്കർ. കഴിഞ്ഞ മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ച അർജുൻ ടെണ്ടുൽക്കറുടെ ഒരു അവിശ്വസനീയ പന്തിലാണ് പഞ്ചാബ് ബാറ്റർ പ്രഭ്സിമ്രാൻ കൂടാരം കയറിയത്. മത്സരത്തിൽ പഞ്ചാബിന്റെ ഏഴാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിലെ നാലാം പന്തിൽ ഒരു തകർപ്പൻ യോർക്കർ അർജുൻ എറിയുകയായിരുന്നു. ക്രീസിലുണ്ടായിരുന്ന പ്രഭ്സിംറാന് ആ ബോളിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കുമായിരുന്നില്ല.

കൃത്യമായി വന്ന യോർക്കറിന് മുൻപിൽ എന്തുചെയ്യണമെന്നറിയാതെ പ്രഭസിമ്രാൻ പതറുകയായിരുന്നു. കൃത്യമായി തന്റെ ഷൂസിലേക്ക് വന്ന പന്തിനു മുൻപിൽ ബാറ്റ് വയ്ക്കാനുള്ള സമയം പ്രഭസിംറാന് ലഭിച്ചില്ല. പന്ത് ബാറ്റിനെ മാറി കടന്ന് പിന്നിലെ ബൂട്ടിൽ കൊള്ളുകയായിരുന്നു. ബോൾ ട്രാക്കിംഗിൽ പന്ത് മിഡിൽ സ്റ്റമ്പ്‌ പിഴുതെറിയുന്നതാണ് കാണാൻ സാധിച്ചത്. എന്നാൽ ഒരു റിവ്യൂവിന് വിടുന്നതിനു മുൻപ് തന്നെ അമ്പയർ ഗഫനി കൃത്യമായ കോളിലൂടെ പ്രഭസിംറാനെ കൂടാരം കയറ്റുകയായിരുന്നു. മത്സരത്തിൽ 17 പന്തുകൾ നേരിട്ട പ്രഭ്സിംറാൻ 26 റൺസ് ആണ് നേടിയത്. അർജുന്റെ മത്സരത്തിലെ ആദ്യ വിക്കറ്റ് കൂടിയാണ് ഇത്.

വാങ്കഡേ സ്റ്റേഡിയത്തിൽ ടോസ് നേടിയ രോഹിത് ശർമ പഞ്ചാബ് കിങ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറുകളിൽ പ്രഭ്സിറാൻ അടിച്ചു തുടങ്ങിയെങ്കിലും, മാത്യു ഷോട്ടിന്(11) അധികസമയം ഗ്രീസിൽ ചിലവഴിക്കാൻ സാധിച്ചില്ല. മത്സരത്തിൽ 10 പന്തുകളിൽ 11 റൺസ് മാത്രമാണ് മാത്യു ഷോർട്ട് നേടിയത്. പിന്നാലെയെത്തിയ അഥർവ്വ തൈടെ പ്രഭസിമ്രാനൊപ്പം ക്രീസിൽ നിറഞ്ഞാടുകയായിരുന്നു. അങ്ങനെ പവർപ്ലെയിൽ ഒരു മികച്ച സ്കോർ കണ്ടെത്താൻ പഞ്ചാബിന് സാധിച്ചു.

എന്നാൽ കൃത്യമായ സമയത്ത് പ്രഭസിംറാന്റെ വിക്കറ്റ് വീഴ്ത്തി അർജുൻ ടെണ്ടുൽക്കർ മുംബൈയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇരു ടീമുകളെ സംബന്ധിച്ചും വളരെ നിർണായകമായ മത്സരമാണ് വാങ്കടയിൽ നടക്കുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും വാങ്കടയിലെ ബാറ്റിംഗ് പറുദീസയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.

Rate this post