എന്റെ കാലാലയത്തിൽ ഒരിക്കൽ കൂടി ; ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ച് പ്രശസ്ത നടി അപ്സര രത്നാകരൻ.

നിരവധി ടെലിവിഷൻ പരമ്പരകളുടെ ഭാഗമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ വ്യക്തിയാണ് അപ്സര രത്നാകരൻ. സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലെ, താരത്തിന്റെ ജയന്തി എന്ന കഥാപാത്രം വളരെയധികം സ്വീകാര്യത നേടുന്നുണ്ട്. സാന്ത്വനം കുടുംബത്തിലെ ചെറിയ ചില പിണക്കങ്ങളുടെ അടിത്തറ ആയി മാറുന്നത് ജയന്തി എന്ന ഈ കഥാപാത്രമാണ്. നിരവധി തമിഴ് ടിവി ഷോകളുടെയും ഭാഗമാണ് അപ്സര. 29 നവംബർ 2021 ന് ആണ് താരത്തിന്റെ വിവാഹം നടന്നത്. ഭർത്താവിന്റെ പേരാണ് ആൽബി ഫ്രാൻസിസ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. കുട്ടിത്തം നിറഞ്ഞ സ്വഭാവവും ആരാധകരോട് ചേർന്ന് നിൽക്കുന്ന മനസ്സും തന്നെയാണ് അപ്സരയെ പ്രേക്ഷകരുടെ പ്രിയങ്കരി ആക്കിയത്.

തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താൻ പഠിച്ച സ്കൂളിലെ സ്കൂൾ കലോത്സവം ഉദ്ഘാടനത്തിന് അതിഥിയായി ചെന്നപ്പോൾ എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സ്കൂളിലെ നിറഞ്ഞ സദസ്സിലേക്ക് കടന്നുവരുന്നതും വേദിയിൽ പ്രസംഗിക്കുന്നതും കുട്ടികളോടൊത്ത് ഡാൻസ് ചെയ്യുന്നതും അധ്യാപകർക്കൊപ്പം ഫോട്ടോയെടുത്തതും തുടങ്ങി നിരവധി ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു. “എന്റെ കലാലയത്തിൽ ഒരിക്കൽ കൂടി.. എന്റെ ജീവിതത്തിലേ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച നിമിഷങ്ങളിൽ ആണ് ഞാൻ ഇപ്പോൾ ഇക്ബാൽ +1,+2, 2013-2015 Bach ആയിരുന്നു ഞാൻ.

വർഷങ്ങൾക്കു ശേഷം ഒരു അഥിതിയായി അവിടെ വീണ്ടും പോകാൻ പറ്റുമെന്ന് ഒരിക്കൽ പോലും അന്ന് കരുതിയില്ല,,, ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു, ഒരു കലാകാരി ആയി ജനിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു.അന്ന് പഠിപ്പിച്ച എന്റെ എല്ലാ പ്രിയപ്പെട്ട അധ്യാപകരും,,, ഒരിക്കൽകൂടി കാണാനും അവരുടെ സ്നേഹം അനുഭവിക്കാനും ഭാഗ്യമുണ്ടായി, ..കുറച്ചു സമയമേ അവിടെ ചിലവഴിക്കാൻ സാധിച്ചുവെങ്കിലും സ്വന്തം കുഞ്ഞിനോട് അമ്മമാരെന്നപോലെ അധ്യാപകരുടെ സ്നേഹവും, ലാളനയും ലഭിച്ചു,,ടീച്ചേഴ്സിനോടൊപ്പം ഡാൻസ് കളിച്ചു, ഒരുപാട് ആഘോഷിച്ചു, വർഷങ്ങൾക്കു ശേഷം പഠിച്ച സ്കൂളിൽ, അതും ഭർത്താവിന്റെ കൈയും പിടിച്ചു അഭിമാനത്തോടെ, അധ്യാപകരുടെ അനുഗ്രഹത്തോടെ അഥിതിയായി വീണ്ടും പോകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം,ഏറ്റവും നല്ല അധ്യാപകർക്കുള്ള വലിയ ഉദാഹരണം ആണ് എന്റെ ഈ ടീച്ചേർസ്, അന്നും ഇന്നും ഞാൻ അടക്കമുള്ള എല്ലാ വിദ്യാർത്ഥികളോടുമുള്ള അധ്യാപകരുടെ സൗഹൃദവും,സ്നേഹവും പെരുമാറ്റവും, പ്രോത്സാഹനവും,മാണ് ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം.

അന്ന് ഈ അധ്യാപകർ തന്ന സ്നേഹവും, പ്രോത്സാഹനവുമാണ് ഒരു അഭിനയത്രിയാകണം എന്ന എന്റെ സ്വപനമായ ലക്ഷ്യത്തേക്ക് എന്നെ നയിച്ചത്. ഇന്ന് അവിടെ എത്താൻ സാധിച്ചതും,, എന്റെ ഇതുവരെയുള്ള എല്ലാ അംഗീകാരങ്ങളും എന്റെ അധ്യാപകർക്കുള്ള വീണ്ടും ആ സ്കൂൾ വരാന്തായിലും ക്ലാസ്സ് റൂമിലും ഒക്കെ,ഒരിക്കൽ കൂടി നടന്നപോൾ അന്നത്തെ ഓരോ ഓർമകളും ഒപ്പമുണ്ടായിരുന്നു, അന്ന് ഞാൻ കലോത്സവത്തിന് മത്സരിച്ച വേദി, N.C. C പരേഡ് ചെയ്ത് ഗ്രൗണ്ട്,, പഠിച്ച ക്ലാസ്സ് റൂം, പ്രിയപ്പെട്ടവരോടൊപ്പം കൈ പിടിച്ചു നടന്ന സ്ഥലങ്ങൾ,, അങ്ങനെ ഒരുപാട്,,എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരുപാട് മുഖങ്ങളെ ഒരുപാട് മിസ്സ് ചെയ്തു .,,, വീണ്ടും ഒരിക്കൽ കൂടി നമുക്ക് എല്ലാവർക്കും ഒത്തുചേരാൻ എത്രയും പെട്ടന്ന് സാധിക്കട്ടെ … Miss u all,,, love u all..”