ചേച്ചി കുറച്ചു കൊല്ലങ്ങളായി ഒറ്റക്കായിരുന്നു..!! അവൾക്ക് ഒരു കൂട്ട് വേണമെന്ന് ഞങ്ങൾക്ക് തോന്നി..!! സാന്ത്വനം ജയന്തിയുടെ വീട്ടിലെ പുതിയ വിശേഷം അറിഞ്ഞോ ? ചേച്ചിക്ക് അപ്സര നൽകിയ വിവാഹ സമ്മാനം ഇതാണ്…!! | apsara alby Revealing New Family Member malayalam

apsara alby Revealing New Family Member malayalam : മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് അപ്സരത്നാകരൻ. നിരവധി സീരിയലുകളിൽ നായികയായും സഹനടിയായും താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. നിലവിൽ സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരെ അറിയിക്കാറുണ്ട് താരത്തിന്റെ യൂട്യൂബ് ചാനലും വളരെയധികം ജനപ്രീതി നേടിയിരിക്കുന്നു. താരത്തിന്റെ ഭർത്താവാണ് ആൽബി ഫ്രാൻസിസ്.

ഇരുവരുടെയും വിവാഹം വളരെ അധികം ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ഇരുവരുടെയും ദാമ്പത്യം പ്രേക്ഷകരിൽ വലിയ സന്തോഷമാണ് ഉണ്ടാക്കുന്നത്.അപ്സര അഭിനയിച്ച സീരിയലിലെ സംവിധായകനായിരുന്നു ഇദ്ദേഹം ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ചോറ്റാനിക്കരയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ താരം മറ്റൊരു വിശേഷമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് പങ്കുവയ്ക്കുന്നത്.

അപ്സരയുടെ സഹോദരിയായ ഐശ്വര്യയുടെ വിവാഹ വിശേഷങ്ങൾ ആണ് താരം പങ്കുവെക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവൾ സിംഗിൾ മദർ ആണെന്നും എന്നാൽ ഇവളെ ഒറ്റയ്ക്ക് ജീവിക്കാൻ ഞങ്ങൾ വിടാതെ എനിക്ക് നല്ലൊരു ജീവിതം കിട്ടിയപോലെ ഇവളും നന്നായി ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും താരം പറയുന്നു. അതു കൊണ്ട് ഇവൾക്ക് പറ്റിയ ഒരു വ്യക്തിയെ ഞങ്ങൾ കണ്ടുപിടിച്ചു എന്നും ആ വ്യക്തിയെ പ്രേക്ഷകർക്ക് മുൻപിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ഐശ്വര്യയേയും ഐശ്വര്യയുടെ മകൻ സിദ്ധുവിനേയും വീഡിയോയിൽ കാണിക്കുന്നുണ്ട്. കൂടാതെ ഇവൾക്ക് ഞങ്ങൾ മറ്റൊരു വിവാഹസമ്മാനം കൂടി നൽകുന്നുണ്ട് എന്ന് താരം പറയുകയും ആ സമ്മാനം എന്താണെന്ന് പ്രേക്ഷകരെ കാണിക്കുകയും ചെയ്യുന്നു.

അത് i20 എന്ന കാറാണ്. വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വാഹനമാണ് ഇത് എന്നും കല്യാണം കഴിഞ്ഞ് ഇവൾക്കും ഭർത്താവിനും ചുറ്റാനായി ഞങ്ങൾ ഇത് സമ്മാനമായി നൽകുന്നു എന്നും താരം പറയുന്നുണ്ട്. ഐ20 ഫുൾ ഓപ്ഷൻ കാറാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. കാറിന്റെ എല്ലാ ഫീച്ചേഴ്സും വീഡിയോയിൽ കാണിക്കുന്നുണ്ട്. വിവാഹമായി നിരവധി വിശേഷങ്ങൾ നിങ്ങളോട് പറയാനുണ്ടെന്നും വരും വീഡിയോകളിൽ അത് നിങ്ങളുടെ മുന്നിൽ കാണിച്ചു തരും എന്നും അപ്സര പറയുന്നു. അപ്സരയുടെ ഭർത്താവ് ആൽബി ഫ്രാൻസിസും എല്ലാത്തിനും തുണയായി കൂടെ തന്നെയുണ്ട്. ഇവർ പങ്കുവെച്ച ഈ വീഡിയോ നിരവധി ആരാധകർ ആണ് ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞത്. ഐശ്വര്യയുടെ പുതിയ വിവാഹനായി എല്ലാവരും ആശംസകളും നേരുന്നുണ്ട്‌.

Rate this post