പ്രണയത്തിന് ഒടുവിൽ വിവാഹം!!!അപൂർവ ബോസ് വിവാഹിതയാകു

ചലച്ചിത്ര താരം അപൂർവ ബോസ് വിവാഹിതയാവുകയാണ്. ധിമൻ തലപത്രയാണ് അപൂർവയുടെ വരൻ. ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ ധിമൻ അപൂർവ്വയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. തുടർന്ന് സൗഹൃദം പ്രണയത്തിലേക്കെത്തി. ഇപ്പോൾ വിവാഹനിശ്ചയം കഴിഞ്ഞു. ആലപ്പുഴയിലെ ഒരു സ്വകാര്യ ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു എൻഗേജ്മെന്റ്.

സാമൂഹിക മാധ്യമങ്ങളിലൂടെ അപൂര്‍വ്വ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ധിമനൊപ്പമുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ അപൂർവ്വ പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി ആരാധകരും താരങ്ങളും അപൂര്‍വ്വയ്ക്ക് ആശംസകൾ അറിയിച്ചു. അപര്‍ണ ബാലമുരളി, അഹാന കൃഷ്ണ, അര്‍ച്ചന കവി, അന്ന ബെന്‍ തുടങ്ങി താരങ്ങളാണ് ആശംസയറിയിച്ചത്.

കൊച്ചി സ്വദേശിയാണ് അപൂര്‍വ. മലര്‍വാടി ആർട്‌സ് ക്ലബ്‌, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. പത്മശ്രീ ഡോക്ടർ സരോജ് കുമാർ, പൈസ പൈസ, പകിട, ഹേയ് ജൂഡ് എന്നിവയാണ് അപൂർവയുടെ മറ്റ് ചിത്രങ്ങൾ.ഇന്റര്‍നാഷനല്‍ ലോയില്‍ ബിരുദാനന്തര ബിരുദം അപൂർവ്വ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ യുണൈറ്റഡ് നേഷന്‍സില്‍ ജോലി ചെയ്യുകയാണ്. യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻസ് കൺസൽറ്റന്റായാണ് ജോലി ചെയ്യുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയിലാണ് അപൂര്‍വ ഇപ്പോള്‍ സെറ്റിൽ ചെയ്തിരിക്കുന്നത്.

പത്മശ്രീ ഡോക്ടർ സരോജ് കുമാർ എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ നായികയായിരുന്നു അപൂർവ്വ. വിനീത് ശ്രീനിവാസനും അപൂർവ്വയും ചേർന്നഭിനയിച്ച ‘മൊഴികളും മൗനങ്ങളും’ എന്ന് തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴും നിരവധി പേരുടെ ഇഷ്ടഗാനങ്ങളിലൊന്ന് കൂടിയാണിത്. റീൽസുകളിലും സ്റ്റാറ്റസുകളിലും ഇപ്പോഴും ഈ ഗാനം നിറഞ്ഞുനിൽക്കുന്നുണ്ട്.മലവാടി ആർട്സ് ക്ലബ്ബിലെയും ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ജോലി നേടിയതോടെ തരാം സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുന്ന മലയാളി സിനിമ താരം എന്ന പ്രശസ്തി കൂടി താരത്തിനുണ്ട്.